കല്പറ്റ: സംസ്ഥാന സഹകരണ ബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന് ജോയി നയിക്കുന്ന, കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന സഹകരണ സന്ദേശ യാത്രക്ക് വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് സമുചിതമായ സ്വീകരണം നല്കി. സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മില്‍മ ചെയര്മാന്.പി.ടി.ഗോപാലക്കുറുപ്പ് നിരവ്വഹിച്ചു. ജില്ലാ ബാങ്ക് ഡയറക്ടറും, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ .കെ.വി.പോക്കര് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍.പി.ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ കുര്യന് ജോയി മുഖ്യപ്രഭാഷണം നടത്തി. സെമിനാറില്‍ ‘സഹകരണ മൂല്യങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ICM കണ്ണൂര്‍ പ്രിന്‍സിപ്പാള്‍ എം.വി.ശശികുമാര്‍ പ്രബന്ധമവതരിപ്പിച്ചു. സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വെളുത്തമ്പു, അഡ്വക്കേറ്റ് വെങ്കിട സുബ്രഹ്മണ്യന്, സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ സഹദേവന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ബാങ്ക് എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ.ജെ ദേവസ്യ നന്ദി പറഞ്ഞു.സഹകരണ സന്ദേശ യാത്ര കല്പറ്റയില് എത്തിയപ്പോള്‍ ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മില്‍മ ചെയര്മാന് പി.ടി.ഗോപാലക്കുറുപ്പ് നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: