കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്കുമാര്‍ എം എല്‍എയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ : ഫെബ്രുവരി 13ന് ഉദ്ഘാടന മാമാങ്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടില്‍ എത്തുന്നത് ചെറുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍. വയനാട് മെഡിക്കല്‍ കോളേജ് തറക്കലില്‍ ഒതുക്കിയ യുഡിഎഫ് നടപടിക്കെതിരെ ജില്ലയിലെ മൂന്ന് എംഎല്‍എ ഓഫീസുകളിലെക്കും നടത്തിയ മാര്‍ച്ചി ന്റെ ഭാഗമായി കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്കുമാര്‍ എം എല്‍എയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. അഞ്ച് കൊല്ലത്തെ യുഡിഎഫ് ഭരണം തറക്കലിടല്‍ ഭരണമായി. യു ഡിഎഫ് ഇട്ട തറക്കല്ലുകള്‍ എ വിടെയാണെന്നു പോലും അവര്‍ക്ക് തന്നെ അറിയില്ല. വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കൊട്ടിഘോഷിച്ച് നടത്തിയ തറക്കലിടല്‍ പൊറാട്ട് നാടകമായിരുന്നു ഇതോടപ്പമുള്ള 14 ജില്ലകളിലേയും മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുകയോ പൂര്‍ത്തിയാവുക യോ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വയനാടിന് മെഡിസിറ്റിയാണ് പ്രഖ്യാപിച്ചത്. മെഡിസിറ്റി പോയിട്ട് ഓരു പ്രാഥമിക ആരോഗ്യ കേന്ദത്തി്ന്റെ പ്രവര്‍ത്തനം പോലും മെഡിക്കല്‍ കോളേജിന്വേണ്ടി തുടങ്ങിയില്ല. മന്ത്രി പി.കെ.ജയലക്ഷ്മിയുടെ വീടിനടുത്തുള്ള ആദിവാസി പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ വഴിനീളേ പ്രസവിച്ച് മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. എന്നിട്ടും യുഡിഎഫ് കണ്ണ് തുറന്നില്ല. വയനാട് എംപിക്ക് പങ്കാളിത്തമുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിനെ സഹായിക്കാനാണ് എംഎല്‍എയും എംപിയും ചേര്‍ന്ന് ഒത്തുകളിക്കുന്നതെന്നും അദേഹം ആരോപിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ജില്ലയിലും കോണ്‍ഗ്രസ്സ് നേതൃത്വം ഭരണം നടത്തിയപ്പോള്‍ തുടങ്ങാന്‍ കഴിയാത്ത മെഡിക്കല്‍കോളേജ് ഇപ്പോള്‍ തുടങ്ങുമെന്നാണ് അവര്‍ വീമ്പിളക്കുന്നത്. അത് തെരഞ്ഞെടുപ്പ് മുന്പില് കണ്ട് മാത്രമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി ജെപിക്ക് പങ്കാളിത്തമുള്ള സര്‍ക്കാര്‍ ആയിരിക്കും സംസ്ഥാനം ഭരിക്കുകയെന്നും അദേഹം കൂട്ടിചേര്‍ത്തു. ശ്രീചിത്തിരക്ക് ഇടംകോലിടുന്നത് എം.പി എം.ഐ.ഷാനവാസാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാനവാസിനെ വയനാട്ടുകാര്‍ ബഹിഷ്ക്കരിച്ചതാണ്. അക്കാരണത്താലാണ് വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എം പി തടയിടുന്നത് കൃഷ്ണഗിരി ഭൂമി കയ്യേറ്റത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഷാനവാസിന്റെ പാവയായി എം.വി.ശ്രേയാംസ്കുമാര്‍ മാറിയത്. മണ്ഡലം പ്രസിഡന്റ് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്, വി.നാരായണന്, രമാവിജയന്, പി. വി.ന്യുട്ടന്‍, പള്ളിയറ മുകുന്ദന്, ആരോട രാമചന്ദ്രന്, എ.കെ.ലക്ഷ്മിക്കുട്ടി, പി.ആര്. ബാലകൃഷ്ണന്, കെ.ഗംഗാധരന്, അരിമുണ്ട സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി : വയനാട് മെഡിമെഡിക്കല് കോളേജ് വിഷയത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും നടത്തുന്ന വാഗ്ദാന ലംഘനങ്ങള്‍ തുടര്‍കഥയാവുകയാണെന്നും സ്വകാര്യമെഡിക്കല്‍ കോളേജിനെ സഹായിക്കുന്നതിനുവേണ്ടി വയനാട്ടിനനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി മന:പൂര്‍വം വൈകിപ്പിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി സംസ്ഥാനസമിതിയംഗം കെ.സദാനന്ദന് ആരോപിച്ചു. വയനാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ജനപ്രതിനിധികളുടെ നുണപ്രചരണം അവസാനിപ്പിക്കുക, വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പട്ടികവര്‍ഗ യുവജനക്ഷേമവകുപ്പു മന്ത്രി പി.കെ.ജയലക്ഷ്മിയുടെ മാനന്തവാടിയിലെ ഓഫീസിലേക്ക് ഭാരതീയജനതാപാര്‍ട്ടി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജനമാര്ച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപനത്തില്‍ മാത്രമൊതുക്കി ജനങ്ങളെ വഞ്ചിക്കുന്ന ഭരണാധികാരിളുടെ നിലപാട് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സര്‍ക്കാരിന്റ ഈ തട്ടിപ്പിനെതിരെ പ്രതികരിക്കാന്‍ ജനംതയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജി.കെ.മാധവന് അധ്യക്ഷതവഹിച്ചു. ഇ.പി.ശിവദാസന്‍മാസ്റ്റര്‍, അഖില്‍പ്രേം.സി, ശ്രീലതാബാബു എന്നിവര്‍ പ്രസംഗിച്ചു. വിജയന് കൂവണ, മഞ്ഞോട്ട് ചന്തു,പാലേരിരാമന്, രജിതാഅശോകന്‍, ജിതിന്‍ഭാനു, വില്‍ഫ്രഡ് ജോസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. .
ബത്തേരി : വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപനത്തില്‍ ഒതുക്കി ജന വഞ്ചന നടത്തുന്ന ഗവ. നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ ഐ.സി.ബാലകൃഷ്ണന് എം.എല്‍ എ യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍സെക്രട്ടറി പി.ജി.ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്യ്തു.
മണ്ഡലം പ്രസിഡണ്ട് കെ.പി.മധു അദ്ധ്യക്ഷനായി.പി.മോഹനന്,പി.കെ.മാധവന്,കൂട്ടാറ ദാമോദരന്‍,സി.ആര് ഷാജി,പ്രശാനന്ത് മലവയല്‍, കെ.അരവിന്ദന്,ഗംഗാധരന് കെ.സി.കൃഷ്ണന്‍കുട്ടി, ശാന്തസുരേഷ്, സാവിത്രി കൃഷ്ണന് കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: