കാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയകണ്ടം പടോളി തായലെ വീട് തറവാട്ടിലെ പ്രതിഷ്ഠാദിനവും തെയ്യംകെട്ട് മഹോത്സവവും ഈ മാസം 15, 16 തീയ്യതികളില്‍ നടക്കുകയാണ്. 15ന് തിങ്കളാഴ്ച രാവിലെ ഗണപതിഹോമവും തുടര്‍ന്ന് പ്രതിഷ്ഠാദിന ചടങ്ങുകളും, വൈകുന്നേരം കാഞ്ഞങ്ങാട് പല്ലവ നാരായണന് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. തുടര്‍ന്ന് തറവാട്ടിലെ മുത്തശ്ശിമാരെ ആദരിക്കല്‍ ചടങ്ങ്. സന്ധ്യയ്ക്ക് തെയ്യം കൂടല്‍ ചടങ്ങ്, ചാമുണ്ഡിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കുളിച്ച് തോറ്റം. 16ന് ചൊവ്വാഴ്ച പുലര്‍ച്ചെ 3ന് പൊട്ടന്‍തെയ്യവും, പകല്‍ 11 മണിക്ക് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട് തുടര്‍ന്ന് അന്നദാനവും നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തറവാട്ടിലെ മുഖ്യ ദേവതയായ പാടോളി ചാമുണ്ഡിയമ്മയുടെ പുറപ്പാട്. 3 മണിക്ക് ഗുളികന് തെയ്യത്തോട് കൂടി സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: