കാസര്‍കോട്: കൃഷി വകുപ്പ് നടപ്പിലാക്കിയ ഇ-പെയ്മെന്റ് സംവിധാനം വഴി സേവനം നല്കുന്ന പദ്ധതി പ്രകാരം കൃഷി ഭവനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പുതുക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട കര്‍ഷകര്‍ അതാതു പ്രദേശത്തെ കൃഷി ഭവനുകളില്‍ 11,12 തീയതികളില്‍ ഹാജരായി രജിസ്ട്രേഷന് പുതുക്കണം. രജിസ്ട്രേഷന് പുതുക്കുന്നതിനായി കര്‍ഷകര്‍ പേര്, മേല്‍വിലാസം, ബാങ്കിന്റെ പേര്,ബ്രാഞ്ച് പേര്, ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം, സര്‍വ്വെ നമ്പര്‍, നിലവില്‍ കൃഷി ചെയ്യുന്ന വിളകളുടെ ഇനം തിരിച്ച് വിസ്തൃതി എന്നീ വിവരങ്ങള്‍ ഒരു വെളളക്കടലാസില്‍ എഴുതി കര്‍ഷകന്റെ ഒപ്പോടു കൂടി സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ ഫോട്ടോകോപ്പിയും പരിശോധനയ്ക്കായി അസ്സല് രേഖയും കര്‍ഷകന്റെ ഏറ്റവും പുതിയ ഫോട്ടോയും കൃഷിഭവനില്‍ ഹാജരാക്കണം. മൊബൈല്‍ ഫോണ്‍ കൈവശമില്ലാത്ത കര്‍ഷകര്‍ക്ക് അടുത്ത ബന്ധുവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: