താനൂര്‍: നന്നമ്പ്ര പഞ്ചായത്തില്‍ പെട്ട താനൂര്‍ എ.ഇ.ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുമുക്ക് പി.എം.എസ്.എ.എം.എം.യു.പി.സ്കൂളിന്റെ 5/284 എന്ന നമ്പര്‍ കെട്ടിടത്തിന് സമീപമായി നിര്‍മ്മിച്ച പുതിയകെട്ടിടമാണ് ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാനേജ്മെന്റിന് നോട്ടീസ് നല്‍കിയത്.
കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം കളത്തില്‍ അബുവിന്റെ മക്കളായ നാസറിന്റെയും സഹോദരിമാരുടെയും കൈവശമാണുള്ളത്. കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി നാസര്‍ പഞ്ചായത്തില്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ബില്‍ഡിംഗ് റൂളിനെതിരായി നിര്‍മ്മാണം നടന്നതിനാല്‍ പഞ്ചായത്ത് നമ്പര്‍ നല്‍കിയില്ല.
ഇവരുടെ പേരില്‍ തന്നെയാണ് വില്ലേജിലും പഞ്ചായത്തിലും രേഖകളുമുള്ളത്. എന്നാല്‍ സ്കൂള്‍ മാനേജറുടെ കൈവശത്തിലുള്ള തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പഴയ കെട്ടിടത്തിന്റെ കെട്ടിട നമ്പര്‍ ഉപയോഗിച്ച് പഞ്ചായത്തിനെ കബളിപ്പിച്ചുകൊണ്ട് അഞ്ചു കൊല്ലം ഫിറ്റ്നസ് കരസ്ഥമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി മോനേജര്ക്കയച്ച കത്തില്‍ പറയുന്നു.
പഞ്ചായത്ത് നമ്പറിടാത്ത കെട്ടിടത്തിന് പഞ്ചായത്ത് ഫിറ്റ്നസ് അനുവധിക്കില്ലെന്നും ഫിറ്റ്നസ് അനുവധിക്കാത്ത കെട്ടിടം ഏഴു ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നുമാണ് സെക്രട്ടറി മാനാജര്ക്കയച്ച കത്തില്‍ പറയുണ്ട് സ്കൂള്‍ മാനേജര്ക്കധികാരമില്ലാത്തതും ഫിറ്റ്നസ് ലഭിക്കാത്തതുമായ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായേക്കാവുന്ന ഗുരുതരാവസ്ഥകണക്കിലെടുത്ത് നാട്ടുകാര്‍ നിയമ പോരാട്ടത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.
2015 ജനുവരി 29ന് പഞ്ചായത്ത് നല്കിയ കത്തില്‍ നടപടിസ്വീകരിക്കാത്ത മാനേജ്മെന്റിനെതിരെ വിജിലന്‍സിനേയും കോടതിയേയും സമീപിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: