മുള്ളേരിയ: ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ എന്‍.എസ്.എസ്. യൂണിറ്റിന്റെ അക്ഷര ദീപം പദ്ധതിക്കു തുടക്കമായി. വിദൃര്ത്ഥികളിലും, പെതുജനങ്ങളിലും അനൃം നിന്നുകൊണ്ടിരിക്കുന്ന വായനയെ തിരിച്ച് കൊണ്ട് വരുന്നതിനു ഓരോ ഗ്രാമങ്ങളിലും ലൈബ്രറികള്‍ സ്ഥാപിച്ച് വായനയെ പോത്സാഹിപ്പിക്കുകയെന്ന ലക്ഷൃത്തോടെ ഹയര്‍സെക്കണ്ടറി എന്‍.എസ്.എസ്. നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷര ദീപം. ഒരു ലൈബ്രറി എന്ന ലക്ഷൃത്തോടെ വിവിധ വീടുകളില്‍ നിന്നും മറ്റും വിദൃര്‍ത്ഥികള്‍ 200ലധികം പുസ്തകങ്ങള്‍ ശേഖരിച്ചു. അന്തരിച്ച മുന്‍ സ്ക്കൂള് പ്രിന്‍സിപ്പാള്‍ ഗംഗാധരന് മാസ്റ്ററുടെ പേരില്‍ ആരംഭിക്കുന്ന ലൈബ്രറിക്കു വേണ്ടി അദ്ദേഹത്തിന്റെ മൂന്നാം അനുസ്മരണ യോഗത്തില്‍ ഈ പുസ്തകങ്ങള്‍ കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സപ്ന സ്ക്കൂള് പി.ടി.എ പ്രസിഡണ്ട്നു കൈമാറി. യോഗത്തില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ നാരായണന്.പി, വി.ച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ വിഷ്ണു ഭട്ട് സംസാരിച്ചു. ഷാഹുള്‍ ഹമീദ് സാഗതവും ശരണൃ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: