കുണ്ടംകുഴി: സിപിഎമ്മിന്റെ നേതാക്കളുടെ തെറ്റായ നയസമീപനങ്ങളില്‍ പ്രതിഷേധിച്ച് കുണ്ടം കുഴിയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപകമായി ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ വന്നു കൊണ്ടിരിക്കയാണ്. പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് തടയാനാകാതെ സിപിഎം വ്യാപകമായ അക്രമമാണ് അഴിച്ച് വിട്ട് കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ പ്രദേശത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം ക്രമിനല്‍ സംഘം നടത്തി കൊണ്ടിരിക്കുന്ന അക്രമണം അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളെന്ന അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ യുവാക്കളടങ്ങിയ വലിയ ആള്‍ക്കൂട്ടം പാര്‍ട്ടി വിട്ട് ബിജെപി യില്‍ ചേരുന്നതിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് സിപിഎം ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ശ്രീകാന്ത് പറഞ്ഞു. ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി കുണ്ടംകുഴിയില്‍ പുതുതായി തുറന്ന പാര്‍ട്ടി ഓഫീസ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയതിലും ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തതിലും ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിഷേധിച്ചു. സിപിഎമ്മിന്റെ അസഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തികളില്‍ നിന്നും അവര്‍ പിന്മാറണം. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി, എസ് എഫ് ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണു ഈ കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കനാന് തയ്യാറകണമെന്ന് യോഗം പോലീസിനോട് ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ അസഹിഷ്ണുതാ രാഷ്ട്രീയത്തിനെതിരെ നാട്ടിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള സമര പരിപാടിക്ക് യോഗം രൂപം നല്കി.
നശിപ്പിച്ച പാര്‍ട്ടി ഓഫീസ് കെട്ടിടം ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, മണ്ഡ ലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ് എന്നിവര്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സദാശിവന് ചേരിപ്പാടി അദ്ധ്യക്ഷത വഹിച്ചു. എടപ്പണി ബാലകൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: