വളാഞ്ചേരി: ഒരു ഗ്രാമത്തെ മുഴുവന്‍ ആശങ്കയിലാക്കി സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം. ഇരുമ്പിളിയം പഞ്ചായത്ത് ഒന്നാം വാര്‍ഡും എടയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡും കൂടി ചേരുന്ന പൂവ്വത്തുംതറ പട്ടികജാതി കോളനിയിലാണ് ഈ മൊബൈല്‍ ടവര്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ മറവില്‍ കുന്നിടിച്ച് നിരത്തുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി കഴിഞ്ഞു. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന യുപി സ്കൂള്‍, ക്ഷേത്രങ്ങള്‍, പള്ളി, മദ്രസ ഉള്‍പ്പെടെ ആയിരകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ഇവിടെ ടവര്‍ വരുന്നതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. കാന്‍സര്‍, വന്ധ്യത മുതലായ രോഗങ്ങള്‍ക്ക് ടവറിലെ റേഡിയേഷന് കാരണമാകുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അധികൃതര്‍ ശ്രമിക്കുന്നുമില്ല. ടവര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന കുന്ന് ഇടിച്ച് നിരത്തല്‍ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാകും. ടവര്‍ നിര്‍മ്മാണത്തിന് കൊടുത്ത അനുമതി റദ്ദാക്കണമെന്ന അപേക്ഷയുമായി ചെന്ന നാട്ടുകാരോട് ഇരുമ്പിളിയം പഞ്ചായത്ത് സെക്രട്ടറി മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. ഇതിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കാനും ടവര്‍ നിര്‍മ്മാണത്തിനെതിരെ ശക്തമായ സമരം നടത്താനുമാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: