കരുനാഗപ്പള്ളി: രാത്രിയില്‍ മാരകായുധങ്ങളുമായി ബൈക്കിലെത്തി സംഘം രണ്ടുപേരെ അക്രമിച്ച് പണവും മൊബൈലുകളും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 12നോടെ ആലുംകടവ് കായക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ആലുംകടവ് കൊച്ചുത്തറയില്‍ സലീന്‍(53), ആട്ടോഡ്രൈവറായ സന്തോഷ്(43) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സലീമിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സലിനിന്റെ വിരലുകള്‍ അക്രമണത്തില്‍ മുറിഞ്ഞ് പോയി. തുടര്‍ന്ന് സംഘം ഇവരെ അടിച്ച് വീഴ്‌ത്തിയശേഷം പണവുമായി കടന്നുകളയുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
















