കല്‍പ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗോത്രമേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയായ ഗോത്രശ്രീയുടെ ഭാഗമായി സമ്പൂര്‍ണ്ണ ഗോത്രപ്രവേശനോത്സവം സ ംഘടിപ്പിക്കും. തിരുനെല്ലി സി.ഡിഎസിലാണ് ജില്ലാതല പ്രവേശനോത്സവംനടക്കുക. ഒറ്റപ്പെട്ടും ഉള്‍ക്കാടുകളില്‍ മാറിത്താമസിക്കുകയും ചെയ്തിരുന്ന ഗോത്ര കുടുംബങ്ങളെയും കുടുംബശ്രീയില്‍ അംഗമാക്കാനായി പ്രത്യേക ക്യാപയിന് നടത്തി വരികയാണ്. കുടുംബശ്രീ സിഡിഎസ് , എഡിഎസ് നേതൃത്വവും 105 എസ്ടി ആനിമേറ്റര്മാരുടേയും സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് മുഴുവന്‍ ഗോത്ര കുടുംബങ്ങളേയും അയല്‍കൂട്ടത്തില്‍ അംഗമാക്കാനായത്. ജില്ലാതല അവലോകനയോഗം ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എസ്ടി കണ്‍സള്‍ട്ടന്റ് ആശാപോള്‍, എസ്ടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ എന്‍.ബി.ഷിബു, സി.വി.രജീഷ്, പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: