കല്‍പ്പറ്റ : വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂട്ടായ്മയുടെയും സംഘബലത്തിന്റെയും സന്ദേശങ്ങളുണര്‍ത്തി സ്കൗട്ട് ആന്റ് ഗൈഡ്സ് പതിനഞ്ചാമത് ജില്ലാസംഗമം. മാനന്തവാടി ൈഹസ്കൂള്‍ മൈതാനത്ത് കനത്തമഞ്ഞിനെയും വെയിലിനെയും അവഗണിച്ചാണ് ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നുമെത്തിയ മൂവായിരത്തോളം കുട്ടികള്‍ കൂട്ടായ്മയുടെ ചരിത്രമെഴുതിയത്. ചെറിയ ക്ലാസ്സ് മുതല്‍ കുട്ടികളില്‍ നേതൃപാടവത്തിന് വഴിതെളിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്റെ ശക്തിതെളിയിക്കല്‍ കൂടിയായി മാറി മൂന്ന്ദിവസം നീണ്ടുനിന്ന സംഗമം വ്യക്തിത്വവികസനത്തിനും പാഠ്യപ്രവര്ത്തനങ്ങള്ക്കും സാഹസിക അഭ്യാസങ്ങള്‍ക്കുമെല്ലാം ഊര്‍ജ്ജ്വസ്വലതയോടെ കുട്ടികള്‍ ക്യാമ്പില്‍ സക്രിയമായി. ഡിസ്പ്ലേ പേജന്റ് ഷോ, പാത്രമില്ലാ പാചകം എന്നിവയെല്ലാം ഇതോടനുബന്ധിച്ച് നടന്നു. നിശ്ചല ദൃശ്യങ്ങള്‍ ആദിവാസികലാരൂപങ്ങള്‍ എന്നിവ അണിനിരന്ന ജില്ലാതലറാലിയും ആകര്‍ഷകമായി. മാനന്തവാടി സിഐ അബ്ദുള്‍ ഷെരീഫ് റാലി ഫ്ളാഗ്ഓഫ് ചെയ്തു. മാനന്തവാടി നഗരസഭാചെയര്‍മാന്‍ വി.ആര്.പ്രവീജ്,സബ് കളക്ടര്‍ വി.സാംബശിവ റാവു തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ഡിസ്പ്ലേ മത്സരം പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപും പേജന്റ് ഷോ മത്സരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകിയും ഉദ്ഘാടനംചെയ്തു. കെ.സതീഷ്ബാബു, വി.എം.ബാലകൃഷ്ണന്, കെ.കെ.നാരായണന്, ജോസ് പുന്നക്കുഴി, ഷൈനിമൈക്കിള്, എം.മണികണ്ഠന്, എം.എ.രാധിക, കെ.ലിസ്സിമോ ള്‍ ഫാ.വില്‍സണ്‍, ബാലന് പൂത്തൂര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്ത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: