ഒറ്റപ്പാലം: ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും അവഗണിക്കുന്നതിനാല്‍ താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നു. മിക്ക താലൂക്ക് സമിതികളും പേരിന് ചേര്‍ന്ന് പിരിയുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ഒറ്റപ്പാലം താലൂക്ക് വികസനസമിതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും രണ്ട് എംഎല്‍എമാരും പങ്കെടുത്തില്ല. എട്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹാജരായില്ല.
രണ്ടു നഗരസഭകളിലെയും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലെയും ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷര്‍ യോഗത്തെ അവഗണിക്കുകയായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭാസ്കരന് മാത്രമാണു പങ്കെടുത്തത്.
റീസര്‍വേ, റജിസ്ട്രേഷന്, വെറ്ററിനറി, സപ്ലൈക്കോ, സെയില്‍സ് ടാക്സ് തുടങ്ങിയ വകുപ്പുകളിലെ മേധാവികളും യോഗത്തിനെത്തിയില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കാത്തവരാണ്. ഉത്തരവാദപ്പെട്ടവരുടെ അസാന്നിധ്യം താലൂക്ക് വികസന സമിതിയെ അപ്രസക്തമാക്കുന്നുവെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പാലക്കാട്ടു തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തുടങ്ങിയിട്ടില്ലെന്നിരിക്കെ പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പിനു ജില്ലാ ആശുപത്രിയില്‍ ഇതിനു സൗകര്യം ഒരുക്കണമെന്ന് ഒറ്റപ്പാലം താലൂക്ക് വികസന സമിതിയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: