പാലക്കാട്: ജില്ലയില്‍ നെല്ല് സംഭരണ വിലയായി സര്‍ക്കാര്‍ നല്‍കാനുള്ളത് 9 കോടി. നെല്ല്സംഭരിച്ചവകയില് ജില്ലയിലെ കര്‍ഷകര്‍ക്ക് 15,19,20, 827 രൂപ ലഭിക്കാനുണ്ട്. ഇതില്‍ 6,09,50,182രൂപ കൊടുത്തു. ഇനി 9,09,70,644.70രൂപ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.
അതേസമയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നെല്ലിന് കതിര് വന്നുതുടങ്ങിയപ്പോള്‍ പടിഞ്ഞാറന്‍മേഖലയില്‍ കൊയ്ത്തും സംഭരണവും നടക്കുന്നു. സപ്ളൈകോ മുഖേന ഇതുവരെ 70,66,085 കിലോഗ്രാം നെല്ല് സംഭരിച്ചു. ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് പട്ടാമ്പിയില്‍നിന്നാണ്,–39,75,221 കിലോഗ്രാം. ഒറ്റപ്പാലത്തുനിന്ന് 16,87,693കിലോഗ്രാമും പാലക്കാട്ടുനിന്ന് 6,66,085 കിലോഗ്രാമും ആലത്തൂരില്‍നിന്ന് 4,51234 കിലോഗ്രാമും ചിറ്റൂരില്‍നിന്ന് 1,48,463കിലോഗ്രാമും മണ്ണാര്‍ക്കാട്ടുനിന്ന് 1,37,389കിലോഗ്രാമും നെല്ലാണ് സംഭരിച്ചത്.
ചിറ്റൂര്‍പുഴ പദ്ധതിയേയും മലമ്പുഴയേയും ആശ്രയിച്ച് കൃഷി ചെയ്യുന്ന പാലക്കാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇനിയും കൊയ്ത്തായിട്ടില്ല. കഴിഞ്ഞ ഒന്നാംവിളയ്ക്ക് ചിറ്റൂര്മേഖലയില്നിന്നാണ് ഏറ്റവുമധികം നെല്ല് സംഭരിച്ചത്,–3,49,65,926 കിലോഗ്രാം. ആലത്തൂരില്‍നിന്ന് 3,25,78,579കിലോഗ്രാമും പാലക്കാട്ടുനിന്ന് 2,30,92,264 കിലോഗ്രാമും സംഭരിച്ചിരുന്നു.
പാലക്കാട് താലൂക്കിലെ നിരവധി പ്രദേശങ്ങളിലെ നെല്‍ക്കൃഷി ഉണക്കുഭീഷണിയിലാണ്.
മലമ്പുഴവെള്ളം ഈ ആഴ്ചകൂടിമാത്രമേ ലഭിക്കു. എന്നാല്‍, ഈ മാസം അവസാനംവരെ വെള്ളംകിട്ടിയെങ്കില്മാത്രമേ കൃഷി ഉണങ്ങാതെ രക്ഷപ്പെടുകയുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: