കല്‍പ്പറ്റ :കേരള കാര്‍ഷിക സര്‍വകലാശാല വയനാട്ടിലെ അമ്പലവയല്‍ മേഖല ഗവേഷണകേന്ദ്രത്തില്‍ സംഘടിപ്പിച്ച പുഷ്പോത്സവത്തില്‍ ടിക്കറ്റ് വിറ്റുവരവ് 70,40,625 രൂപ. 1.22 കോടി രൂപയാണ് ആകെ വരുമാനം. ചെലവ് കണക്കാക്കിവരികയാണെന്ന് ഗവേഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു. 2015ലെ പുഷ്പോത്സവത്തില്‍ 90.654 ലക്ഷം രൂപയായിരുന്നു ആകെ വരവ്. ഇതില്‍ 55.654 ലക്ഷം രൂപ ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചതാണ്.ഇക്കുറി ജനുവരി 22 മുതല്‍ ഫെബ്രുവരി നാല് വരെയായിരുന്നു പുഷ്പോത്സവം. മുതിര്‍ന്നവരും കുട്ടികളം അടക്കം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പുപ്പൊലിക്കെത്തിയത്. മുതിര്‍ന്നവര്‍ക്കു 30-ഉം കുട്ടികള്‍ക്ക് 15-ഉം രൂപയായിരുന്നു പ്രവേശന ടിക്കറ്റ് നിരക്ക്. ജനുവരി 31നാണ് ടിക്കറ്റ് വില്പനയിലൂടെ കൂടുതല്‍ വരവ്. അന്ന് 14,25,105 രൂപയുടെ ടിക്കറ്റാണ് വിറ്റഴിഞ്ഞത്. റിപ്പബ്ലിക് ദിനത്തില്‍ 6,67,580 രൂപയാണ് കലക്ഷന്‍. മറ്റു ദിവസങ്ങളിലെ വരുമാനം: ജനുവരി 22-72,240 രൂപ. 23-192150, 24-4,86,500. 25-2,76,020. 27-2,55,360. 28-2,67,000. 29-3,65,220. 30-6,23,900. ഫെബ്രുവരി ഒന്ന്-6,25,450. രണ്ട്: 6,60,510. മൂന്ന്: 6,72,300. നാല്: 4,51,260. ഇത്തവണ പുഷ്പോത്സവനഗരിയില്‍ സ്റ്റാളുകള്‍ അനുവദിച്ചതുവഴി 23.33 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന് പറഞ്ഞു. ഓപന്‍ സ്പേസ് ലേലം അടക്കം മറ്റിനങ്ങളിലൂടെ 29 ലക്ഷം രൂപയുടെ വരുമാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: