പുല്‍പ്പള്ളി: പുല്‍പ്പള്ളി ക്ഷേത്രപരിസരത്ത് ബേക്കറി കച്ചവടം നടത്തുന്ന അമരക്കുനി സ്വദേശി പുതന്ക്കുഴിയില് കുട്ടപ്പ (49)നെ കടയുടെ പരിസരത്ത് ആനക്കൊമ്പ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇന്റലിജന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഏകദേശം രണ്ടരകിലോ തൂക്കം കണക്കാക്കുന്ന രണ്ട് ആനക്കൊമ്പുകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ആനക്കൊമ്പ് കടത്തല്‍ സംഘത്തിന്റെ സഹായിയാണ് ഇയാളെന്ന് സംശയിക്കുന്നതായി വനംപാലകര്‍ അറിയിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം മേധാവി കെ. വിശ്വംഭരന്, ഫഌയിംഗ് സ്ക്വഡ് മേധാവി പി.കെ അനൂപ് കുമാര്‍, ചെതലയം റെയ്ജ് ഓഫീസര്‍ പി. രഞ്ജിത് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ആനക്കൊമ്പ് കസ്റ്റഡിയില്‍ എടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: