കോട്ടക്കല്‍: നഗരസഭയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സ തുടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു.
സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലുംഇതുവരെ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. സൗകര്യപ്രദമായ കെട്ടിടമില്ലെന്നായിരുന്നു അധികൃതര്‍ ഇതിന് തടസ്സമായി ഉന്നയിച്ചിരുന്ന വാദം. എന്നാല്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര പരിശ്രമം മൂലം ആശുപത്രിക്ക് സ്വന്തമായി കെട്ടിടം അനുവദിച്ചു. എന്നാല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കിടത്തി ചികിത്സ ആരംഭിച്ചില്ല. സ്റ്റാഫ് പാറ്റേണ്‍ നിര്‍ണ്ണയിക്കാനോ, പുതിയ ജീവനക്കാരെ നിയമിക്കുന്നതിനോ നടപടിയായില്ല. ലീഗ് ഭരിക്കുന്ന നഗരസഭയില്‍ സഹകരണ, സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കിടത്തി ചികിത്സാ കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: