തൃക്കരിപ്പൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം മെട്ടമ്മല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി വയലോടിയിലെ സി.രാഘവനെ(50)യാണ് പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം സി.ഐ. കെ ഇ പ്രേമചന്ദ്രന് ഇന്നലെ രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇതിന് മുമ്പ് നടത്തിയ കവര്‍ച്ചകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കൈക്കോട്ട്കടവിലെ പ്രവാസിയായ എം.കെ.യൂനുസിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് ഈ മാസം ഒന്നിന് പുലര്‍ച്ചെ കവര്‍ച്ചാശ്രമം നടത്തിയത്. കമ്പിപ്പാരകളുമായി വെളുത്ത ഷര്‍ട്ട് ധരിച്ച ആള് വീട്ടിലെത്തിയതിന്റെ ദൃശ്യം സിസിടിവി ദൃശ്യത്തില്‍ കണ്ടതാണ് ആസൂത്രിതമായി കവര്‍ച്ച നടത്തി വന്ന സിപിഎം പ്രാദേശിക നേതാവ് കുടുങ്ങാനിടയായത്. 2015 മെയ് 13നു തൃക്കരിപ്പൂര്‍ മെട്ടമ്മലിനടുത്ത് മധുരങ്കൈയിലെ വി.കെ.സി.അബ്ദുള്ളയുടെ വീട്ടില്‍ മേല്‍ക്കൂര തകര്‍ത്തു 14 പവന് കവര്‍ന്ന കേസുള്‍പ്പെടെ ആറോളം കവര്‍ച്ചകള്‍ നടത്തിയതായി രാഘവന് പോലീസിനോട് സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുകയാണ്. ദിവസങ്ങളായി നടത്തിവരുന്ന അന്വേഷണത്തിന് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. വലിയപറമ്പിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിച്ചു കഴിയുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: