കാഞ്ഞങ്ങാട്: കേരളത്തിലെ വിദ്യാഭ്യാസരംഗം വര്‍ഷങ്ങളായി ചില പ്രത്യേക മതവിഭാഗങ്ങളുടെ കയ്യിലാണെന്നും അതുകൊണ്ട് തന്നെ പല ദേശീയ കാഴ്ചപ്പാടുകളും വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കാന്‍ വകുപ്പ് തയ്യാറാകുന്നില്ലെന്നും ആര്‍എസ്എസ് പ്രാന്തീയ കുടുംബ പ്രബോധന്‍ പ്രമുഖ് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നടക്കുന്ന ദേശീയ അധ്യാപക പരിഷത് 37-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വ്യാപാരഭവനില്‍ നടന്ന സൃഹൃദ്സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വികസന കാഴ്ചപ്പാടുകള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ മടിക്കുക മാത്രമല്ല അവ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. പാഠപുസ്തകങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത് മനസിലാകും. വരും തലമുറയെ രാഷ്ട്ര ബോധത്തോടെയും രാഷ്ട്ര സ്നേഹത്തോടെയും സംസ്കാരത്തോടെയും വളര്‍ത്താനുതകുന്ന വിദ്യാഭ്യാസ രീതി നടപ്പിലാക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിന്റെ എല്ലാ മൂല്യങ്ങളും തച്ചുടച്ച് സംസ്കാരതനിമ നഷ്ടപ്പെടുത്തി അവരുടെതായ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനാണ് ദേശദ്രോഹപരമായ പല കാര്യങ്ങളും ചെയ്യുന്നത്.
ഭാരതം ബഹുമാനിക്കുന്ന, ആദരിക്കുന്ന ഒരു വ്യക്തിയെ കേരളത്തില്‍ കയ്യേറ്റം ചെയ്യാനിടയായത് വിദ്യാഭ്യാസം എവിടെയെത്തി നില്ക്കുന്നു എന്നതിന് ഉദാഹരണമാണ്. ഇതിനെല്ലാം മാറ്റംവരേണ്ടത് വിദ്യാലങ്ങളില്‍ നിന്നാണ്. ഇതുകൊണ്ട് തന്നെ എന്‍ടിയു അധ്യാപകരില്‍ നിന്നും വലിയൊരു ദൗത്യമാണ് സമൂഹം പ്രതീക്ഷിക്കുന്നത്. ആനുകൂല്യങ്ങളും അംഗീകാരങ്ങളും മാത്രമല്ല നമ്മുടെ ലക്ഷ്യം. അതിനുമപ്പുറം വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക മൂല്യം വളര്‍ത്തുക എന്നതിനാകണം മുന്‍തൂക്കം. അതിനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. കേരളത്തിലെ മുഴുവന്‍ അധ്യാപകരും ദേശീയ അധ്യാപക പരിഷത്തിന്റെ പിന്നില്‍ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.രാജേന്ദ്രന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.വി.ബാലകൃഷ്ണന്, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ്എന്.ജനാര്ദ്ദനന്, ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ പ്രസിഡന്റ് കെ.വി.ഗണേശന്, എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത്, സേവാഭാരതി ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണന് സംസാരിച്ചു. ടി.അനൂപ് സ്വാഗതവും ശ്രീധരന് നന്ദിയും പറഞ്ഞു.
സംഘട സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് ബാഡൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ.നാരായണന് റിപ്പോര്‍ട്ടും ട്രഷറര്‍ സി.വി.രാജീവന് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എസ്.ജയചന്ദ്രന്, കെ.ജയകുമാര്‍, എം.സദാശിവന്, കെ.എം.വനോദ്, പി.ചന്ദ്രഹാസ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സമ്മേളത്തില്‍ മറ്റു സംസ്ഥാന ഭാരവാഹികളായ സി.സദാനന്ദന്, പി.വി.ശ്രീകലേശന്‍, എം.ശിവദാസന്‍, ബി.ഭാസ്കര, സി.ജീജാഭായി എന്നിവരും സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന വിരമിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം എന്‍ടിയു സംസ്ഥാന സംഘടന സെക്രട്ടറി പി.കെ.വിജയന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഡോ.ഹരികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജോലിയില്‍ നിന്നു വിരമിക്കുന്ന എ.ബാലകൃഷ്ണന്, പി.പി.ഗംഗാധരന്, സി.കെ.കേശവനുണ്ണി, ശ്രീധരന് എന്നിവര്‍ക്ക് ഉപഹാരം നല്കി. എം.എസ്.ഗോവിന്ദന് കുട്ടി സ്വാഗതവും കെ.കെ.ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാസര്‍കോടിന്റെ തനത് കലയായ യക്ഷഗാന അവതരണത്തോടെ സമ്മേളന പരിപാടികള്‍ വ്യാപാരഭവനില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: