കല്‍പ്പറ്റ: കേന്ദ്രഫണ്ടുണ്ടായിട്ടും സംസ്ഥാനത്ത് കലാ,കായിക, പ്രവര്‍ത്തി പരിചയധ്യാപക നിയമനം നടക്കുന്നില്ല.സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ കലാകായിക പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 350 കോടി രൂപ ഈ തസ്തികകളില്‍ നിയമനം നടത്താത്തതിനാല്‍ ചിലവഴിക്കാതെ കിടക്കുന്നത്.സംസ്ഥാനത്ത് 4450 സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ ജോലിക്കായി കാത്തുനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ തുക പാഴാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഫണ്ട് ഓരോ വര്‍ഷവും നിയമനം നടത്താത്തതിനാല്‍ ട്രഷറിയില്‍ എത്തുന്നു. 20152016 അധ്യായന വര്‍ഷത്തില്‍ കേരളത്തിന് ലഭിച്ചത് 95 കോടി രൂപയാണ്. 2010 മുതല്‍ ഈ അധ്യായന വര്‍ഷം ഇതുവരെ 350 കോടി രൂപ നിലവിലുണ്ട്. വയനാട് ജില്ലയില്‍ 111 ഒഴിവുകള്‍ ഉള്ളതായാണ് എസ്എസ്എ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത് ഇതിലേക്കണ് 2.41 കോടി രൂപ ഈ വര്‍ഷം വന്നിരിക്കുന്നത്.
ഈ വര്‍ഷം സ്ക്കുളുകളില്‍ അര്‍ദ്ധ വാര്‍ഷിക പരിക്ഷ നടത്തിയപ്പോള്‍ കലാ കായിക വിഷയങ്ങളിലും പരിക്ഷ നടത്തി എന്നാല്‍ ഈ വിഷയങ്ങളില്‍ വേണ്ട വിദ്യാഭ്യാസം നല്‍കാതെയാണ് പരിക്ഷ നടത്തിയത്. കലാകായിക പ്രവര്‍ത്തി പരിചയധാ്യപക കര് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഷയങ്ങളില്‍ വിദ്യാഭ്യാസം ലഭിക്കതെയായി. ഏതാനും സ്ക്കൂളുകളില്‍ മാത്രമാണ് ഈ വിഷയങ്ങളില്‍ പരീക്ഷ നടത്തിയത്. മറ്റു സ്ക്കൂളുകളില്‍ പരീക്ഷ നടന്നില്ല. ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ ഇല്ലാത്തതിനാലാണ് പരീക്ഷ നടത്താത്തത്. പരീക്ഷ നടത്തിയ സ്ക്കൂളുകളില്‍ മലയാളം, കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് കലാകായിക പ്രവര്‍ത്തി പരിചയ പരീക്ഷ നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള അവരുടെ സര്‍ഗ്ഗവാസന വളര്‍ത്താനും മാനസിക ഉന്മേഷത്തിനും ഉല്ലാസത്തിനും കലാകായികപ്രവര്ത്തി പരിചയ പഠനം ആവശ്യമാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാത്തത് വിദ്യാഭ്യാസ അവകാശ നിഷേധമാണെന്ന് ആരോപണമുണ്ട്. 2010 ലെ സുപ്രീം കോടതി വിധി പ്രകാരം് രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി അനുവദിച്ചത് ഇതനുസരിച്ച് 2015 – 2016 അധ്യായന വര്‍ഷം ജൂണ്‍ മുതല്‍ സ്ക്കൂളുകളില്‍ എട്ട് പിരിഡാക്കി ഉയര്‍ത്തിയിരുന്നു. കൈപ്പുസ്തകവും റിസോഴ്സ് ബുക്കും തയ്യാറാക്കി. എന്നാല്‍ ആവശ്യത്തിന് ഫണ്ടും അര്‍ഹരായ അധ്യപകരും ഉണ്ടയിട്ടും നിയമനം നടക്കുന്നില്ല.സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നിയമനം നടക്കുകയള്ളൂ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിയമനം നടത്തുന്നതിന് കേരള സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഇല്ല.
കലാകായികപ്രവര്ത്തി പരിചയ വിഷയങ്ങള്‍ പഠിക്കാന്‍ ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസ വായ്പയെടുത്തു പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാതെ ഇരിക്കുന്ന അവസ്ഥയാണ നിലവിലുള്ളത്. ബാങ്കില്‍ നിന്ന് ലോണെടുത്ത ഉദ്യോഗാര്‍ത്ഥിക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതുവരെ ജോലി ലഭിക്കാത്ത കലാകായിക ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ മുഴുവനും എഴുതിതള്ളേണ്ടതാണെന്ന് ആര്‍ട്ട് ആന്റ് ഫിസിക്കല്‍ എഡ്യുക്കേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നു.. വയനാട് ജില്ലാ കലാകായിക ഉദ്യോഗാര്‍ത്ഥി സംഘടന 2013 മുതല്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കുംവിദ്യാഭ്യാസ മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല.
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: