കല്പറ്റ: ശനിയാഴിച്ച രാവിലെ ഒന്‍പതരയോടെ എറണാകുളത്തുനിന്നും പള്ളിക്കുന്ന് ഉത്സവ ചന്തയിലേക്ക് കളിപ്പാട്ടങ്ങളും ഗൃഹോപകരണങ്ങളുമായി പോകുന്ന ടെമ്പോ ട്രക്ക് പിന്നിലെ ടയറ് പൊട്ടി റോഡിനു കുറുകെ വെറ്ററിനറി കോളേജിനു സമീപം മറിഞ്ഞു. വാഹന ഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകനായ ഉത്തോന്തില്‍ കൃഷ്ണകുട്ടിയുടെ നേതൃത്വത്തില്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
വാഹനത്തില്‍ അഞ്ച് പേര് ഉണ്ടായിരുന്നു. വൈത്തിരി പോലീസിന്റെ സഹായത്തോടെ പരിക്കേറ്റവരെ വൈത്തിരി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: