കൊട്ടാരക്കര: മാതൃത്വത്തിന്റെ സാംസ്‌കാരികവിപ്ലവം പരശുരാമക്ഷേത്രത്തില്‍ സൃഷ്ടിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ കേരളക്ഷേത്രസംരക്ഷസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍യാത്രക്ക് കൊട്ടാരക്കര വിനായകസവിധത്തില്‍ ആവേശകരമായ വരവേല്‍പ്. വീരവേലുതമ്പി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ നിന്നും കൊട്ടാരക്കര തമ്പുരാന്റെ നാട്ടിലേക്ക് എത്തിയ രഥയാത്രയെ നട്ടുച്ചനേരത്തെ പൊള്ളുന്നവെയിലിനെ അവഗണിച്ചും നൂറുകണക്കിന് അമ്മമാര്‍ താലപൊലിയേന്തിയും പുരുഷന്‍മാര്‍ ജയ്‌മാതാ വിളികളുമായി സ്വീകരിച്ചു.
കുലശേഖരനല്ലൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നും മുത്തുക്കുട, താലപൊലി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെയാണ് ചരിത്രമുറങ്ങുന്ന മണികണ്ഠനാല്‍തറയിലേക്ക് രഥത്തെ സ്വീകരിച്ചത്. കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സ്ത്രീസുരക്ഷ, കുടുംബരക്ഷ, സമൂഹരക്ഷ എന്നിവക്ക് മാതൃദേവോഭവ എന്ന സന്ദേശവുമായി കാസര്‍കോട്ട് നിന്ന് യാത്ര ആരംഭിച്ചത്. ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. സ്വീകരണസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ഡോ.എന്‍.എന്‍.മുരളി അധ്യക്ഷനായിരുന്നു. സ്വാമിനി സര്‍വ്വമയീദേവി, സ്വാമി ദയാനന്ദസരസ്വതി, ജാഥാ മുഖ്യസംയോജകന്‍ ശ്രീധര്‍ജി, ശാന്ത എസ്.പിള്ള, ശ്രീകുമാരി, കമലകുമാരി, യശോദ, ഡോ.ശ്രീഗംഗ, ആയൂര്‍ ജയചന്ദ്രന്‍, ഗോപകുമാര്‍, തേമ്പ്ര വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകള്‍, ക്ഷേത്ര ഭാരവാഹികള്‍, ക്ഷേത്രസംരക്ഷണസമിതി നേതാക്കള്‍ എന്നിവര്‍ ജാഥാ നായികയെ സ്വീകരിച്ചു.
















