കല്‍പ്പറ്റ : സാഹിത്യകാരന്മാര് ധര്മ്മസംരക്ഷകരാകണമെന്നും നമ്മുടെ നാട്ടില്‍ വലിയ പ്രതിഭാശാലികളെന്നു വാഴ്ത്തപ്പെടുന്നവര്‍ ചിന്താശേഷിയുടെ കാര്യത്തിലും ദേശസ്നേഹത്തിന്റെയും മാതൃകാജീവിതത്തിന്റെയും കാര്യത്തിലും കേവലം മണ്പ്പുറ്റുകളാണ് എന്നതാണ് വാസ്തവമെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി. തപസ്യ സംസ്ഥാന അധ്യക്ഷന്‍ മഹാകവി എസ്.രമേശന് നായര്‍ നയിക്കുന്ന സഹ്യസാനുയാത്രയ്ക്ക് അമ്പലവയലില്‍ നല്കിയ സ്വീകരണസമാപനയോഗത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമി നമ്മുടെ അമ്മയാണ്, അതിനെ ചൂഷണം ചെയ്ത് മനുഷ്യന് അവന്റെ സ്വാര്‍ത്ഥതയ്ക്കായി ഉപയോഗിക്കുന്നു. മനുഷ്യന് ഒഴികെ മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയോട് ഇണങ്ങിജീവിക്കുന്നു. നമ്മുടെ നാടിന്റെ പൈതൃകത്തെ കാത്തുരക്ഷിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഈ നാട്ടിലെ സാഹിത്യകാരന്മാരാണ്. പൗരാണിക കവികളായ വ്യാസനും വാത്മീകിയും കാളിദാസനുമൊക്കെ ക്രാന്തദര്‍ശികളായിരുന്നു, ഋഷിതുല്യരായിരുന്നു. അവര്‍ നമ്മുടെ നാടിന്റെ സംസ്ക്കാരത്തിനുവേണ്ടി ജീവിച്ചു. നമ്മുടെ ഭാഷയെ നമ്മുടെ ഭൂമിയെ നമ്മുടെ സംസ്ക്കാരം ഇവ സംരക്ഷിച്ചുകൊണ്ട് ഭാവിതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മനുഷ്യന് ബാധ്യസ്ഥനാണ്. ഈ സന്ദേശം സമാജത്തിന് നല്‍കുക എന്ന ദൗത്യമാണ് തപസ്യ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി കൈനാട്ടി അമൃത ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ സജ്ഞീവ് വാസുദേവ് ഉദ്ഘാടനം ചെയ്തു. അഡ്വ എ.അശോകന് അദ്ധ്യക്ഷത വഹിച്ചു.
ജാഥാനായകന്മാരായ പ്രൊഫസര്‍ പിജി.ഹരിദാസ്, അഡ്വ കെ.പി.വേണുഗോപാല്‍, ഡോക്ടര്‍ എം.ബി.അനില്‍ തുടങ്ങിയവരെ സ്വീകരിച്ചാദരിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണയോഗങ്ങളിലായി ആര്‍എസ്എസ് വി ഭാഗ് കാര്യകാരിസദസ്യന്‍ കെ.ജി.സുരേഷ് ബാബു, ഗണപതിവട്ടം താലൂക്ക് സംഘചാലക് എം.പ്രഭാകരന്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സനല്‍, അമ്പലവയല്‍ താലൂ ക്ക് കാര്യവാഹ് കെ.ജി.സന്തോ ഷ്, ഗോപാല്‍ജി, ഗണപതിവട്ടം മണ്ഡല് കാര്യവാഹ് സുരേഷ്, ഡി.റോയ്, വിജയകുമാര്‍, സുമേഷ്, ദേവദാസ്, സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി അഞ്ചിന് രാവിലെ മുട്ടില്‍ സ്വാമി വിവേകാനന്ദമെഡിക്കല്‍ മിഷനിലെത്തിയ തീര്‍ത്ഥയാത്രാസംഘം ഡോക്ടര്‍ സഗ്ദേവിനെയും സ്റ്റാഫിനെയും സന്ദര്‍ശിച്ചു.
കല്‍പ്പറ്റ, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം കരിന്തണ്ടന് സ്മൃതിയില്‍ പുഷ്പ്പാ ര്‍ച്ചന നടത്തിയ യാത്രസംഘം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു. യാത്രക്ക് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, ജില്ലാസംയോജക് എം.രജീഷ്, കെ.ടി.സുകുമാരന്‍, ആര്.കെ.അനി ല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: