കല്‍പ്പറ്റ: വാരാമ്പറ്റ ഗവ. ഹൈസ്കൂളില്‍ എം.എസ്.ഡി.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനംശനിയാഴ്ചരാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രധാനാധ്യാപിക പി.കെ. രുഗ്മിണി, പി.ടി.എ. പ്രസിഡന്റ് കെ.കെ. മമ്മുട്ടി, കലോത്സവ കണ്‍വീനര്‍ പി. നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പട്ടിക യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി കെട്ടിടം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷയാകും. സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും, നഴ്സറി കലോത്സവ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് നിര്‍വഹിക്കും. നഴ്സറി കലോത്സവ ഉദ്ഘാടനം വെള്ളമുണ്ട ഡിവിഷന് മെമ്പര്‍ എ. ദേവകി നിര്‍വഹിക്കും. എന്‍ഡോവ്മെന്റ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് വിതരണം ചെയ്യും. ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ചടങ്ങില്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: