മീനങ്ങാടി : മീനങ്ങാടി വിവേകാനന്ദ വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ 27ാമത് വാര്‍ഷികാഘോഷം കോട്ടത്തറ കൃഷി ഓഫീസറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ വി.വി.ധന്യ ഉദ്ഘാടനം ചെയ്തു. സമാപനസഭ ബത്തേരി അല്‍ഫോണ്‍സ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ടി.മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു ക്ഷേമസമിതി പ്രസിഡണ്ട് ജോര്‍ജ് തൂലിക അദ്ധ്യക്ഷത വഹിച്ചു.
വി.കെ.ജനാര്ദ്ദനന് മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക ഗിരിജാചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവന്യു ജില്ലാകലോത്സവത്തിലും, ഭാരതീയ വിദ്യാനികേതന്‍ സസ്ഥാന കലോത്സവത്തിലും വിജയികളായവര്‍ക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ലിസി പൗലോസ് സമ്മാനവിതരണം നടത്തി. ഓട്ടന്തുള്ളന് ആചാര്യന്, പ്രഭാകരന് പുന്നശ്ശേരി, സാഹിത്യകാരിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പൂജശശീന്ദ്രന് കലാമത്സരത്തില്‍ പ്രകടനം നടത്തിയ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ടി.പി.പുണ്യ എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗം മിനി സാജു, വിദ്യാലയ ജോ.സെക്രട്ടറി കെ.വി.അജിത്ത്, ശശി താഴത്തുവയല്‍, പി.സുധാകരന്, ടി.വി.രാഘവന്, നിഷാസുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
മീനങ്ങാടി വിവേകാനന്ദ
വിദ്യാമന്ദിരം വാര്‍ഷികാഘോഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക: