തിരുനെല്ലി : അരണപ്പാറ ജിഎല്‍പി സ്കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് വിതരണത്തിലെ ക്രമക്കേട് അസിസ്റ്റന്റ് വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ക്രമക്കേട് സംബന്ധിച്ച് ജന്മഭൂമി നേരത്തെ വാര്‍ത്ത പുറത്തുവിട്ടിരുന്നു. 42 പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്കായി 700 രൂപ തോതില്‍ വിതരണം ചെയ്യാനായി അനുവദിച്ച തുകയില്‍ 500 രൂപ വീതം മാത്രമാണ് രക്ഷിതാക്കള്‍ക്ക് നല്‍കിയതെന്നും തരിയോട് വാളല്‍ ജിഎല്‍പി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ പേരില്‍ പൈസ തട്ടിയതായുമാണ് ഹെഡ്മാസ്റ്റര് ലിസികുട്ടിക്കെതിരെയയുള്ള പരാതി. നല്കിയ 500 രൂപയില്‍ നിന്നും നൂറ്റിയമ്പത് രൂപ തിരിച്ചുവാങ്ങിയതായും രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികളുടെ ഗ്രാന്റ് തുക ലഭിക്കുമ്പോഴെല്ലാം സ്കൂള്‍ അധികൃതര്‍ പണം വാങ്ങുന്നതായും രണ്ട് വര്‍ഷമായി വന്‍ തട്ടിപ്പാണ് നടത്തിയതെന്നും രക്ഷിതാക്കള്‍ പറയുന്നു.
തരിയോട് വാളല്‍ ജിഎല്‍പി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സന്ധ്യ-ചന്ദ്രന് ദമ്പതികളുടെ മകള്‍ സാന്ദ്ര അരണപ്പാറ ജിഎല്‍പി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നതായും രജിസ്റ്ററില്‍ രേഖയുണ്ടാക്കി രണ്ട് വര്‍ഷത്തെ ഗ്രാന്റ് തട്ടിയെടുത്തതായും ആരോപണമുണ്ട്.
എന്നാല്‍ മകള്‍ സാന്ദ്ര വാളല്‍ ജിഎല്‍പി സ്കൂളില്‍ പഠിക്കുന്നുണ്ടെന്നും ഇവിടെനിന്നാണ് കുട്ടിയുടെ ഗ്രാന്റ് വാങ്ങാറ്, അരണപ്പാറ ജിഎല്‍പി സ്കൂളില്‍നിന്നും തങ്ങള്‍ തുക വാങ്ങിയിട്ടില്ലെന്നും സന്ധ്യ-ചന്ദ്രന് ദമ്പതികള്‍ അറിയിച്ചു. അരണപ്പാറ ജിഎല്‍പി സ്കൂളിലെ ഹെഡ്മാസ്റ്ററുടെ ക്രിമിനല്‍ കേസ്സെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
കുട്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള പാല്, മുട്ട തുടങ്ങിയവയുടെ വിതരണത്തില്‍ ക്രമക്കേട് നടത്തി ഹെഡ്മാസ്റ്റര് പണം തട്ടിയെടുക്കുന്നതായും ഹെഡ്മാസ്റ്റര് ലിസികുട്ടിക്കെതിരെയും ക്രമക്കേടിന് കൂട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: