പുല്‍പ്പള്ളി : പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിക്കായി വരേണ്ട സമുച്ചയത്തിന് എതിര് നില്ക്കുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തും.
പുല്‍പ്പള്ളിയിലെ ആര്‍ച്ചറി സ്റ്റേഡിയത്തെക്കുറിച്ച് ഇടത് വലത് മുന്നണികള്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. ഭാവിതലമുറക്ക് ഉപകാരപ്രദമാകുന്നതും ദേശീയ തലത്തിലുയര്ന്ന് വരേണ്ടതുമായ അര്ച്ചറിസമുച്ചയം വരാതിരിക്കുന്നതിനുവണ്ടിയാണ് മുന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തിയത്.
കെഎസ്ആര്‍ടിസി സ്റ്റാന്റ്, ഫയര്‍ സ്റ്റേഷന്, പഞ്ചായത്ത് സമുചയം മുതലായ മോഹന വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുകയും, നിലവില്‍ പണിത കെട്ടിടത്തിന് ബില്‍ഡിംഗ് നമ്പറോ, വൈദ്യൂതകണക്ഷനോ നല്ക്കുവാനും ഭരണസമിതി സമ്മതിച്ചില്ല. ജനങ്ങളുടെ അഭിലാഷമായ ആര്‍ച്ചറി സമുച്ചയം കാട്പിടിച്ച് അനാഥമായികിടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണം. ആര്‍ച്ചറി അക്കാദമി ഗുണകരമായ രീതിയില്‍ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭ പരിപാടിയ്ക്ക് നേതൃത്വം നല്‍കുമെന്നും പുല്‍പ്പള്ളി പഞ്ചായത്ത് 15ാം വാര്‍ഡ് കമ്മറ്റി പ്രഖ്യാപിച്ചു.
യോഗത്തില്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ഗിരിഷ് കോളറാട്ടുകുന്ന് അദ്ധ്യക്ഷത വഹിച്ചു. വാര്ഡ്മെമ്പര് സുചിത്ര, എ.അര്.സുരേന്ദ്രന്, രാജീവ് മുണ്ടന്കുറ്റി, ബാലഗോപാലന് അറിയക്കോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: