മാനന്തവാടി:എൻറെ ഭൂമി എൻറെ ഭാഷ എൻറെ സംസ്കാരം എന്ന സന്ദേശവുമായി തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി മുപ്പത്തൊന്നിന് കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രസന്നിധിയിൽ നിന്നുംആരംഭിച്ച് തപസ്യ സംസ്ഥാന അധ്യക്ഷന്‍ മഹാകവി എസ്.രമേശന് നായര്‍ നയിക്കുന്ന സഹ്യസാനുയാത്രയ്ക്ക് പഴശ്ശിയുടെ ചരിത്രമുറങ്ങുന്ന വയനാടൻ മണ്ണില്‍ വീരോചിതവരവേൽപ്പ്.ജില്ലാ അതിർത്തിയായ തലപ്പുഴബോയ്സ് ടൗണിൽനിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തലപ്പുഴയിലെ സ്വീകരണത്തിന് ശേഷം മാനന്തവാടിയലെത്തിയ സഹ്യസാനുയാത്രയ്ക്ക് മാനന്തവാടിയിലുംഗംഭീര സ്വീകരണമാണ് നൽകിയത്.വീര കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം പഴശ്ശികുടീരത്തിലെത്തി ജാഥാംഗങ്ങൾ പുഷ്പാർച്ചന നടത്തി.മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ പി.ടി.ജനാർദ്ദനൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പ്രൊഫ; പി.ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി അഡ്വ:കെ.പി വേണുഗോപാൽ,
സ്വാഗതംസംഘം രക്ഷാധികാരി എം.പി അനില്‍ കുമാര്‍ , ആർഎസ്സ്എസ്സ് താലൂക്ക് സംഘചാലക് പി. പരമേശ്വരൻ, വി.കെ.സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.അനുഷ്ഠാനകലാകാരൻ കോറോത്തെ കുട്ടിരാമനെ ചടങ്ങില്‍ ആദരിച്ചു,സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ മികച്ചപ്രകടനംകാഴ്ച വെച്ച് നാടിൻറെ അഭിമാനമായി മാറിയ ആരോമൽ എസ് രാജ്, അർച്ചന സുനിൽകുമാർ, കീർത്തനകൃഷ്ണൻ, വേദപ്രകാശ് എന്നിവരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: