പെരിന്തല്‍മണ്ണ: ജീവകാരുണ്യ സംഘടനയായ കൊട്ടാരക്കര ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി യുടെ ആഭിമുഖ്യത്തില്‍ ജനമൈത്രി പോലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തില്‍ നടപ്പിലാക്കുന്ന ”അനാഥരില്ലാത്ത ഭാരതം” പദ്ധതിയുടെ ജില്ലാ നേതൃസംഗമം പെരിന്തല്‍മണ്ണയില്‍ നടന്നു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജി ഉദ്ഘാടനം ചെയ്തു. അനാഥരെ സനാഥരാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സുകൃതമാക്കാന്‍ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജനമൈത്രി പോലീസ് കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ എം.ഉസ്മാന് മുഖ്യാതിഥിയായി.
പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്, സെക്രട്ടറി ജെ.വിക്ടര്‍, മാധ്യമ പ്രവര്ത്തകന് രഞ്ജിത്ത് വടക്കേകരയത്ത്, പി.മുഹമ്മദ് അലി, മോളിയമ്മ ജോസഫ്, മേരി എലിസബത്ത് എന്നിവര്‍ സംസാരിച്ചു. ആക്കപ്പറമ്പ് സ്വദേശിനിയായ മാനസിക വൈകല്യം ബാധിച്ച യുവതിയുടെ സംരക്ഷണം ആശ്രയ ഏറ്റെടുക്കാനും തീരുമാനിച്ചു. പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ യുവതിയെ ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: