പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ എട്ടുവരെ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ശ്രീമദ് ഭാഗവത ജ്ഞാനസപ്താഹ യജ്ഞത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സപ്താഹത്തോടനുബന്ധിച്ച് രുഗ്മിണിസ്വയംവര ദിവസമായ ഏപ്രില്‍ ആറിന് യജ്ഞവേദിയില്‍ സ്വാമിയുടെയും ക്ഷേത്രഭരണസമിതിയുടെയും ആഭിമുഖ്യത്തില്‍ സമൂഹവിവാഹവും ഏപ്രില്‍ രണ്ടുമുതല്‍ ഏഴുവരെ ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെ സാംസ്ക്കാരിക സദസ്സും ഉണ്ടായിരിക്കും. സ്വാഗതസംഘം ഭാരവാഹികള്‍: ടി.പി.ചക്രപാണി(ചെയര്മാന്), ആര്.വി.ജയകൃഷ്ണവാര്യര്(ജന.സെക്ര), കെ.സുധീര്‍(മുഖ്യസംയോജക്), കെ.ഭാനു(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: