കല്‍പ്പറ്റ : വയനാട് മെഡിക്കല്‍കോളേജ് യഥാര്‍ത്ഥ്യമാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അലംഭാവത്തിനെതിരെ ഭാരതീയ ജനതാപാര്‍ട്ടി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ അനാസ്ഥ കാണിക്കുന്നത് ജനപ്രതിനിധികളാണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ നിയമസഭാ ജനപ്രതിനിധികളുടെ ഓഫീസുകളിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.
വയനാട് മെഡിക്കല്‍ കോളേജിനോടൊപ്പം പാസ്സാക്കിയ മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം പൂര്ത്തീകരണത്തിലേക്കുനീങ്ങുമ്പോഴും വയനാടന്‍ ജനതയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ നിയമസഭാ ജനപ്രതിനിധികളുടെ ഓഫീസിലേക്ക് എട്ട് മുതല്‍ പത്ത് വരെ മാര്‍ച്ച് നടത്തും. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണം കയ്യിലുണ്ടായിട്ടും മെഡിക്കല്‍ കോളേജ് വിഷയത്തില്‍ പ്രഖ്യാപനങ്ങളല്ലാതെ കാര്യമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തുകമാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കേണ്ട സ്ഥലത്തേക്കുള്ള റോഡ്പ്രവൃത്തിക്കുപോലും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായിമാറികൊണ്ടിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. നിയമസഭാ ജനപ്രതിനിധികളുടെ ഓഫീസുകളിലേക്കുള്ള സമരത്തെതുടര്ന്നും ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് പാര്‍ട്ടി രൂപം കൊടുത്തതായും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എസ്.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, എം. ശാന്തകുമാരി ടീച്ചര്‍, മുകുന്ദന് പള്ളിയറ ആരോട രാമചന്ദ്രന്, ന്യൂട്ടന്, രജിത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: