കരുവാരക്കുണ്ട്: കര്‍ഷകരുടെ പ്രതീക്ഷകള്‍ കൊഴിച്ച് മലയോരത്ത് മഹാളി രോഗം വ്യാപകമാവുന്നു. മഹാളി രോഗം വ്യാപകമായതോടെ കൊക്കോ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുകയാണ്.
കൊക്കോക്ക് മികച്ച വില ലഭ്യമായി കൊണ്ടിരിക്കുമ്പോഴാണ് മഹാളി രോഗം വ്യാപകമായതാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വിത്യസതമായി കാലാവസ്ഥയില്‍ വന്ന വ്യതിയാനം കൃഷിയെ പ്രതികൂലമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. മലയോരത്തെ രാവിലെയുളള കനത്ത തണുപ്പും, ഉച്ചക്ക് ശേഷമുളള ചൂടുമാണ് കൃഷിയെ പ്രധാനമായും ബാധിക്കുന്ന്. ഫൈറ്റോതോറ എന്ന ഫംഗസാണ് കൊക്കോ കൃഷിയെ ബാധിക്കുന്ന മഹാളിരോഗത്തിന് കാ രണം,
ഇതിന് പുറമെ ടീമോസ്കിറ്റോകളും കൊക്കോയെ നശിപ്പികുന്നു. തുരിശും, ചുണ്ണാമ്പും ചേര്‍ത്ത ബോര്‍ഡോ മിശ്രിതവും, കുലാന്ഫോസുമാണ് ഇതിന്റെ പ്രതിരോധ മരുന്ന്. എന്നാല്‍ വേണ്ട സമയങ്ങളില്‍ പ്രതിരോധ മരുന്ന് തളിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാത്തതാണ് മേഖലയില്‍ മഹാളി രോഗം വ്യാപകമാവാന്‍ കാരണം. പച്ച കൊക്കോക്ക് കിലോത്തിന് 55 രൂപയാണ് വില .ഇത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. എന്നാല്‍ മഹാളിരോഗം ബാധിച്ചതോടെയാണ് ഇത് ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. ഇതോടെ കല്‍ക്കുണ്ട് ഭാഗങ്ങളില്‍ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടകുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: