വണ്ടൂര്‍: വിലതകര്ച്ച മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കിസാന്‍ സംഘ് സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.എച്ച്.രമേശ് ആവശ്യപ്പെട്ടു.
വണ്ടൂര്‍ ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി കഴിഞ്ഞ ബഡ്ജറ്റില്‍ 300 കോടി രൂപ നീക്കിവെച്ചിരുന്നു. പക്ഷേ വെറും 50 കോടി മാത്രമാണ് ചിലവാക്കിയിട്ടുള്ളു. തികയാതെ വരുന്ന പണം നല്കി സഹായിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ സംഭരണം ത്വരിതപ്പെടുത്തണം.
കേര കര്‍ഷകരെ സഹായിക്കുമെന്ന് അടിക്കടി പറയുന്നതല്ലാതെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഭരണപക്ഷത്തിന്റെ ഒത്താശയോടെ നെല്‍വയലുകള്‍ വ്യാപകമായി നികത്തുകയാണ്.
ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കെ.എം.മോഹനന്, പി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: