കുണ്ടറ: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഗ്രേഡ് എഎസ്‌ഐ വെള്ളിമ കൈതാകോടി തട്ടുവിള വീട്ടില്‍ സോളമന്‍ പൗലോസ് (55) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കഴിഞ്ഞദിവസം വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.
ജോലിസ്ഥലത്ത് നിന്നും എത്തിയ മകളാണ് സോളമന്‍ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കൈതാകോടി സെന്റ്‌ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു യുവതി സോളമനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുകയും അദ്ദേഹത്തിനെതിരെ കിളികൊല്ലൂര്‍ കുണ്ടറ സ്റ്റേഷനുകളില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ യുവതി സോളമന്റെ വീട്ടിലെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഈ സമയം യുവതിയെ സോളമന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കുണ്ടറ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണത്രേ. പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിടയിലാണ് സോളമന്റെ മരണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ ലീലാമ്മ, മക്കള്‍: സോജ (അമൃത ആശുപത്രി, എറണാകുളം), ശ്രീജ. മരുമക്കള്‍ : ബിനോയ് (ബിസിനസ്), റിജോഷ് (ബിസിനസ്).
















