കൊട്ടാരക്കര: കുടിവെള്ള പദ്ധതി അട്ടിമറിച്ചതായി ആരോപിച്ച് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുന്‍അംഗം ബ്ലോക്ക് ഓഫീസില്‍ എത്തി ബിഡിഒയെ ഒറ്റക്ക് ഉപരോധിച്ചു. 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പടിഞ്ഞാറ്റിന്‍ക്കര ലക്ഷം വീട് കുടിവെള്ള പദ്ധതി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റും ചേര്‍ന്ന് അട്ടിമറിച്ചതായി ആരോപിച്ച് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ആര്‍.ഗിരിജാകുമാരി ബിഡിഒ നീലകണ്ഠ പ്രസാദിനെ ഉപരോധിച്ചത്. രാവിലെ 10.30നാണ് ഉപരോധ സമരം ആരംഭിച്ചത്. ഡിപിസിയുടെ അംഗീകാരം കിട്ടിയിട്ടും കുടിവെള്ള പദ്ധതി മന:പൂര്‍വ്വം അട്ടിമറിച്ചതാണെന്ന് ആരോപിച്ച് ബിഡിഒയെ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ചു. എസ്‌ഐ ബെന്നിലാലു സ്ഥലത്തെത്തി ബിഡിഒയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത കമ്മിറ്റിയില്‍ കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് ചര്‍ച്ചയ്‌ക്കു വെയ്‌ക്കാമെന്നും പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഉള്ള ഉറപ്പില്‍ ഗിരിജാകുമാരി ഉപരോധ സമരം അവസാനിപ്പിച്ചു.
















