റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലെറ്റിന്റെ ഉദ്യമത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക, വെസ്റ്റ്ചെസ്റെര് കൗണ്ടിയില്‍ ആദ്യമായി പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം സംഘടനാ നേതാക്കളുടെയും സാധാരണക്കാരുടേയും സാന്നിധ്യം കൊണ്ട് പരിപാടി വളരെ ശ്രദ്ധേയമായി.
ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ ഡോ. മനോജ്കുമാര്‍ മോഹപത്ര കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്കി. കോണ്‍സുലെറ്റിന്റെ ഹെല്പ് ലൈന്‍ വഴി ബന്ധപ്പെടുന്ന മിസ്സ് കാള്‍ പോലും അവഗണിക്കാറില്ല എന്നുറപ്പ് നല്കി. നാം അങ്ങോട്ട് ചെന്നില്ലെങ്കില്‍ നമ്മള് പോകുന്നിടത്തേക്ക് അവര്‍ എത്തുമെന്നും അറിയിച്ചു. വെസ്റ്റ് ചെസ്റെര് സര്‍ക്കാരിന്റെ പ്രതിനിധികള്‍ സക്രിയമായി പങ്കെടുത്തത് പ്രവാസി ഭാരതീയരോടുള്ള പ്രതിപത്തിയെ എടുത്തു കാണിക്കുന്നതായിരുന്നു.
‘എന്ത് കൊണ്ട് ദിപാവലി ഇനിയും ദേശീയ ഒഴിവുദിനമായി പ്രഖ്യപിക്കുന്നില്ല’ എന്ന് യോന്കെര്സ് മേയറുടെ പ്രതിനിധി പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ ഡയറക്ടര്‍ സന്സൊന് ചോദിച്ചത് ഏറെ കൗതുകമുണര്‍ത്തി.
വെസ്റ്റ്ചെസ്റെര് കൗണ്ടി ഡെപ്യൂട്ടി എക്സിക്യൂട്ടിവ് കെവിന് പ്ലങ്കെറ്റ് ആശംസകള്‍ നേരാനെത്തിയിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് വുമന്‍ ഷെല്ലി മേയറും ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ ശ്രീ. തോമസ് കൂവല്ലൂര്‍, ഡോ അരുണ പാല്, ഡോ ജയശ്രീ നായര്‍, ഡോ മൂര്‍ത്തി, ഡോ പാഹ്വ തുടങ്ങിയവരെ ആദരിച്ചു.
ശബരിനാഥ്, ലീന ഗോരേ, മനോഹരമായ സംഗീതം കുളിര്കാറ്റുപോലെയായി. മുംബൈ സ്പൈസിസ് ആതിഥ്യത്തില്‍ മാതൃകയായി. അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശിവദാസന്‍ നായര്‍ (ഒ എഫ് ബി ജെ പി ന്യൂ യോര്‍ക്ക് കണ്‍വീനര്‍) ആണ് പരിപാടിയുടെ പൂര്‍ണ്ണ ചുമതല വഹിച്ചത്. സുനില്‍ കുമാര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: