കണിയാമ്പറ്റ : കാരുണ്യ പ്രവര്‍ത്തനവും പ്രകൃതി സംരക്ഷണവും നടത്തി ഗോത്ര പെണ്‍കുട്ടികളുടെ കുട്ടായ്മ മാതൃകയാവുന്നു. കണിയാമ്പറ്റ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥിനികളാണ് മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന മാതൃകാ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എട്ട്, ഒന് പത് ക്ലാസില്‍ പഠിക്കുന്ന 30 പെണ്‍കുട്ടികളാണ് സംഘത്തിലുള്ളത്.
വൃദ്ധസദനത്തില്‍ ഭക്ഷണം നല്‍കിയും, ശിശുഭവന് അന്തേവാസികള്‍ക്കും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായവും നല്കുന്നു. കുടാതെ സ്കൂള്‍ പരിസരത്ത് വൃക്ഷതൈകള്‍ നട്ടും പൂന്തോട്ടം വെച്ച് പിടിപ്പിച്ച് പ്രകൃതി സംരക്ഷണവും ഇവര്‍ നടത്തുന്നു.
2014 ജൂണ്‍ മാസത്തിലാണ് കൂട്ടായ്മരൂപീകരിച്ചത്. പരിസ്ഥിതി ദിനത്തില്‍ 200വൃക്ഷ തൈകള്‍ സ്കൂള്പരിസരത്ത് വെച്ച്പിടിപ്പിച്ചതാണ് ആദ്യ പ്രവര്‍ത്തനം. തുടര്‍ന്ന് 21മുള തൈകള്നട്ടാണ് പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളായത്.
കണിയാമ്പറ്റയില്‍ നടക്കുന്ന സംസ്ഥാന സര്‍ഗ്ഗോല്‍സവത്തില്‍ രണ്ട് ദിവസവും പ്രദര്‍ശനവും വിപണനവും നടക്കുന്നു. ലാഭവിഹിതം സ്വരൂപിച്ച് കിട്ടിയ തുക എടപ്പെട്ടിയിലെ ജീവന്‍ജ്യോതി ശിശു ഭവനിലെത്തി അധികാരികള്‍ക്കും, കല്‍പ്പറ്റയിലെ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ഭാരവാഹികള്‍ക്കും കൈമാറി. കിഡ്നിക്ക് രോഗം ബാധിച്ച ഒരു വിദ്യാര്‍ത്ഥിക്കും സഹായം നല്കി. കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനി സന്ദര്‍ശിക്കുകയും 27 കുട്ടികള്‍ക്ക് കുട വിതരണം നടത്തി. ദാരിദ്ര്യ നിര്‍മാര്‍ജന ദിനത്തില്‍ ചിറ്റുര്‍ കോളനിയിലെ 12 കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്കി. വൃദ്ധദിനത്തില്‍ ചിത്രമൂല വൃദ്ധസദനം സന്ദര്‍ശിച്ചു ഭക്ഷണം നല്കി. നല്ലുര്നാട് അംബേദ്കര്‍ സ്കുള്, മുണ്ടേരി ഗവ.ഹയര്‍ സെക്കന്ററി സ്കുള് എന്നിവിടങ്ങളില്‍ പഠനത്തിനിടക്ക് മരിച്ച് പോയ സഹപാഠികള്‍ക്ക് സാമ്പത്തിക സഹായം നല്കി. കണിയാമ്പറ്റ സ്കുള് വിദ്യാര്‍ഥിക്ക് ശസ്ത്രക്രിയക്കായി സാമ്പത്തിക സഹായം നല്കി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് ഇല്ലായ്മയില്‍ നിന്ന് സംഘം ചേര്‍ന്ന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ നടത്തുന്ന പരിപാടികള്‍. മികച്ചപഠനത്തോടൊപ്പം അവധിദിവസവും ഒഴിവ് സമയങ്ങളും സ്വയം തൊഴിലെടുത്ത് ഉല്‍പ്പന്നങ്ങളുണ്ടാക്കി ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നത്. സോപ്പ്പൊടി, ലിക്വിഡ് സോപ്പ്, അലങ്കാര വസ്തുക്കള്‍, വെജിറ്റബിള്‍ പ്രിന്റിംഗ്, പെയിന്റിംഗ്, സീനറി വര്‍ക്ക്, ആഭരണങ്ങള്‍ തുടങ്ങിയ ചെലവ് കുറഞ്ഞതും ഏറെ ആവശ്യക്കാരുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് സ്വയം നിര്‍മ്മിച്ച് വിപണനം നടത്തുന്നത്. ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കുന്നതോടൊപ്പം ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്നു.
സ്കൂളിലെ മലയാളം അധ്യാപിക എം.സല്‍മ, കണക്ക് അധ്യാപിക ആഗ്നസ് ഐറിന് വിന്‍സന്റ് എന്നിവരാണ് കുട്ടികൂട്ടായ്മയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്കൂളിലെ സഹപ്രവര്‍ത്തകരുടെ സഹായവും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ പിന്തുണയും പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
ഇക്കഴിഞ്ഞ മുന്നാമത് സംസ്ഥാന സര്‍ഗ്ഗോല്‍സവത്തിന് നടത്തിയ വിപണനത്തില്‍ ലഭിച്ച തുക കല്‍പ്പറ്റയിലെ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ഭാരവാഹികളായ താനേരി ഗഫൂര്‍, മങ്ങാടന്‍ പോക്കര്, കെ.കെ.കഞ്ഞമ്മദ് എന്നിവര്‍ക്ക് സ്കൂള്‍ ഹെഡ്മാസ്റ്റര് പി.എ.സ്റ്റാനി കൈമാറി. അധ്യാപികമാരായ എം.സല്‍മ, ആഗ്നസ് ഐറിന്, ടി.കെ.അബ്ദുറഷീദ്, വിദ്യാര്‍ത്ഥിനികളായ അരുന്ധതി, രോഷ്ന,നിത്യ ബാലചന്ദ്രന്, രവീണ രാജന് സി.എസ്.ഗായത്രി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: