തിരുനെല്ലി : വാഹനപരിശോധനയില്‍ നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 78790 രൂപയുടെ കോപ്പര്‍ പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച ചെമ്പ് ആഭരണങ്ങളാണ് വാഹനപരിശോധനയില്‍ സെയില്‍ ടാക്സ് അധികൃതരും വാണിജ്യനികുതി ഇന്റലിജന്റ്സ്സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ബംഗലുരുവില്‍നിന്ന് മാനന്തവാടിയിലെ ഒരു സ്വകാര്യ ഗോള്‍ഡ് കവറിംഗ് ഷോപ്പിലേക്ക് കൊണ്ടുവരികയായിരുന്നു ആഭരണങ്ങള്‍. സെയില്‍ടാക്സ് ഇന്‍സ്പെക്ടര്‍ ബി.രാജേഷ്, ഓഫീസര്‍ ശശിധരന് പിള്ള, ടി.രാജു എന്നിവരാണ് മാല, മോതിരം, വള, കമ്മല്‍ എന്നിങ്ങനെയുള്ള ഗോള്‍ഡ്കവറിംഗ് ആഭരണങ്ങള്‍ പിടികൂടിയത്. തുടര്‍ന്ന് 78790 രൂപ നികുതി ഈടാക്കി ആഭരണങ്ങള്‍ ഉടമക്ക് തിരിച്ചുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: