കൊച്ചി: എന്‍ഐഐടി ഡോട് ടിവി, ട്യൂട്ടോറിയല്‍സ് പോയിന്റ് ഡോട്കോമുമായി ധാരണയിലെത്തി. ഐടി, ബാങ്കിങ്, ഫിനാന്‍സ്, റീട്ടെയില്‍ മാനേജ്മെന്റ് തുടങ്ങിയ 20-ലേറെ കോഴ്സുകളാണ് എന്‍ഐഐടി ഡോട് ടിവിയില്‍ ഓണ്‍ലൈനായി നടത്തുന്നത്. ഓണ്‍ലൈന്‍ വീഡിയോ കോഴ്സ് നടത്തുന്ന എന്‍ഐഐടി ഡോട് ടിവി സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ സൗജന്യ കോച്ചിങ് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ പദ്ധതികളുടെ ചുവടുപിടിച്ചുകൊണ്ടുള്ള കോഴ്സുകളാണ് എന്‍ഐഐടി ഡോട് ടിവിയുടേതെന്ന് എന്‍ഐഐടി ലിമിറ്റഡ് ചീഫ് സ്റ്റ്രാറ്റജി ഓഫീസര്‍ ഉദയ് സിങ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: