നീലേശ്വരം: കടിഞ്ഞിമൂല സ്കൂള്‍ വളപ്പ് സ്ഥലം സംരക്ഷിക്കാനാകാതെ അധികൃതര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തി നിര്‍ണ്ണയിച്ച് കെട്ടി ഉയര്‍ത്തിയ മതില് പൊളിച്ചുനീക്കാന്‍ നീക്കം. തൈക്കടപ്പുറം തീരദേശ വിഭാഗത്തെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ 1964-65 കാലഘട്ടത്തില്‍ കടിഞ്ഞിമൂലയിലുണ്ടായിരുന്ന 438 ഏക്കര്‍ ഭൂമിയില്‍ ആരംഭിച്ച കടിഞ്ഞിമൂല ഗവ.എല്‍.പി സ്കൂളിന്റെ ഭൂമി സമീപവാസികള്‍ കയ്യേറിയിട്ടുണ്ടെന്ന പരാതിയാണ് വിവാദമായത്. സ്കൂള്‍ വളപ്പ് സുരക്ഷിതമാക്കാന്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായുള്ള 14 ലക്ഷം രൂപ പ്രയോജനപ്പെടുത്താനാകാത്ത സ്ഥിതിയാണുള്ളത്.
1988ല്‍ താലൂക്ക് സര്‍വ്വേ പ്രകാരം അതിര്‍ത്തി നിര്‍ണ്ണയം നടത്തി പടിഞ്ഞാറ് ഭാഗമാണ് 100 മീറ്ററോളം ദൈര്‍ഘ്യത്തില്‍ ഒന്നര ആള് പൊക്കത്തില്‍ സ്കൂള്‍ അധികൃതര്‍ മതില് നിര്‍മ്മാണം നടത്തിയിരുന്നു. എന്നാല്‍ മതിലിന് പുറത്തും സ്കൂള്‍ ഭൂമിയുണ്ടെന്നതാണ് പുതിയ വാദം. സ്കൂള്‍ സ്ഥലം സ്വകാര്യ വ്യക്തികളോ, സന്നദ്ധ സംഘടനകളോകൈവശപ്പെടുത്തിയിട്ടുണ്ടെങ്കില് കൃത്യമായി സര്‍വ്വേ നടത്തി അത് ബോധ്യപ്പെടുത്തിയാല്‍ തിരിച്ചുനല്‍കാമെന്ന് പരിസരവാസികള്‍ പറയുന്നു. എന്നാല്‍ ഇത്തരം ബോധ്യപ്പെടുത്തലുകളൊന്നും നടത്താതെ സ്കൂള്‍ സ്ഥലം തിരിച്ചു പിടിക്കാനെന്ന വ്യാജേന തല്പരകക്ഷികള് നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ വളപ്പിന് ചുറ്റും റോഡുകള്‍ വന്നതിലൂടെ അര ഏക്കറോളം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. ഇതൊഴിവാക്കി നിലവിലുള്ള ഭൂമി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയേണ്ട പ്രധാനാധ്യാപകന് പരസ്പര വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: