കാസര്‍കോട്: ശമ്പള കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ശമ്പള സ്കെയിലില്‍ കുറവ് വരുത്തിയും, മുഴുവന്‍ പെന്ഷന് കാലാവധി 25 വര്‍ഷം സര്‍വ്വീസായി കുറക്കണമെന്ന ശുപാര്‍ശ തള്ളിക്കളഞ്ഞും, ഗ്രേസ് നിര്‍ണ്ണയത്തില്‍ കമ്മീഷന് ശുപാര്‍ശ പരിഗണിക്കാതെയും ശമ്പള പരിഷ്കരണ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയില്‍ എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളയുന്നതിന് പകരം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജീവനക്കാരെ ദ്രോഹിക്കുന്ന ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രം ജീവനക്കാര്‍ തിരിച്ചറിയണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണ കുടിശ്ശിക 2017 ഏപ്രിലിന് ശേഷം 4 ഖഡുക്കളായി നല്‍കുമെന്ന പ്രഖ്യാപനം ശമ്പള കുടിശ്ശിക നിഷേധിക്കുന്നതിന് തുല്ല്യമാണ്. ശമ്പള കമ്മീഷന് ശുപാര്‍ശ ചെയ്ത ശമ്പള സ്കെയില്‍ വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.ഗംഗാധര അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പീതാംബരന്, കെ.രാജന്, വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: