ഹരിപ്പാട്: യുവമോര്‍ച്ചയുടെ പ്രകടനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ ദളിത് യുവാക്കളെ ഡിവൈഎഫ്‌ഐ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു.
ആര്‍എസ്എസ് പള്ളിപ്പാട് മണ്ഡലം സേവാ പ്രമുഖ് പള്ളിപ്പാട് തെക്ക് മണക്കാട്ട് ക്ഷേത്രത്തിന് സമീപം മീനത്തേരില്‍ ലക്ഷം വീട് കോളനിയില്‍ മനു ചന്ദ്രന്‍ (26), മണക്കാട് ശാഖാ മുഖ്യശിക്ഷക് അജേഷ് (24) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെ ഡിവൈഎഫ്‌ഐ ഗുണ്ടാ സംഘം തലയ്‌ക്ക് വെട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് ചേപ്പാട് ഏവൂര്‍ ശ്രൂതി ഭവനത്തില്‍ സോമന്‍ (47)നെ ഇതേ സംഘം തന്നെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചിരുന്നു. മൂവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രകടനം കഴിഞ്ഞ് പടിഞ്ഞാറെ മുട്ടത്തുള്ള കടയില്‍ വെള്ളംകുടിക്കാന്‍ ഇരുവരും കയറിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രാഹുല്‍ ജി. നാഥ്, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തിലധികം വരുന്ന സംഘം ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുയായിരുന്നു. വെട്ടേറ്റ് വീണ ഇരുവരേയും നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ചശേഷം അജേഷിന്റെ കഴുത്തില്‍ക്കിടന്ന ഒന്നരപവന്റെ മാലയും അക്രമി സംഘം പൊട്ടിച്ചെടുത്തു.
വെട്ടും മര്‍ദ്ദനവുമേറ്റ ഇരുവരേയും പള്ളിപ്പാട്ടുനിന്നും എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതേ സംഘം തന്നെയാണ് സോമനേയും അക്രമിച്ചത്. ചപ്പാട് എരുവ ഭാഗത്തെ സ്ഥിരം ക്രിമിനല്‍ കുറ്റവാളികളാണ് അക്രമികള്‍.
















