കായംകുളം: എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടമുബന്ധിച്ച് സിപിഎം ക്രിമിനലുകള്‍ വീണ്ടും അഴിഞ്ഞാടി. ബിജെപി പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് മാരകമായി വെട്ടേറ്റു. എരുവ പടിഞ്ഞാറ് ചിറയില്‍ വീട്ടില്‍ വിഷ്ണു ഭരതന്‍ (26), ഉത്രാടം വീട്ടില്‍ നിധിന്‍ കുമാര്‍ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരു കൈകള്‍ക്കും, കാലിനും മാരകമായി വെട്ടേറ്റ വിഷ്ണു ഭരതനെ അടിയന്തിര ശസ്ത്രക്രീയയയ്‌ക്കായി എറണാകുളത്തുള്ള സ്വകാര്യആശുപത്രിയിലും, നിധിന്‍ കുമാറിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എരുവ ക്ഷേത്രത്തിലെ ഒന്‍പതാം തിരുവുത്സവം കണ്ട് മടങ്ങിപ്പോയ വിഷ്ണുവിനെയും, നിധിനേയും പതിയിരുന്ന പതിനഞ്ചോളം വരുന്ന സിപിഎം സിപിഎം ഗുണ്ടകളാണ് മാരകായുധങ്ങളുമായി അക്രമിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ നേട്ടവും, സിപിഎമ്മില്‍ നിന്നും ഒരു വിഭാഗം ബിജെപിയില്‍ ചേര്‍ന്നതുമാണ് മാസങ്ങളായി നടക്കുന്ന അക്രമങ്ങള്‍ക്ക് പ്രധാന കാരണം.
രാത്രി പത്തരയോടെ എരുവ പടിഞ്ഞാറ് ചിറയില്‍ ഭാഗത്ത് വെച്ചാണ് ആക്രമണം നടന്നത്. വടിവാള്‍, വെട്ടുകത്തി, ഇരുമ്പ് പൈപ്പ് മുതലായവ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. എരുവയിലും സമീപപ്രദേശങ്ങളിലും അടുത്ത കാലങ്ങളിലായി നടന്നു വരുന്ന അക്രമങ്ങളിലെ പ്രതികള്‍ ഇപ്പോഴും പോലീസിന്റെ മൂക്കിന് താഴെ വിലസുകയാണ്.
















