Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വന്തം കണ്ണുനീരിനെ പുഞ്ചിരിയാക്കു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:52 pm IST
in Samskriti

വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടുക്കൊണ്ട് ധാരാളം മക്കള്‍ അമ്മയുടെ അടുത്ത് എത്താറുണ്ട്. ഭര്‍ത്താവിനെക്കുറിച്ച് പരാതി പറയുന്ന ഭാര്യ, ഭാര്യയുടെ കുറ്റം പറയുന്ന ഭര്‍ത്താവ്, ഇതൊന്നുമല്ലെങ്കില്‍ രണ്ടുപേരുടെയും വീട്ടുകാരെക്കുറിച്ചുള്ള പരാതി.

ചെറിയ പൊരുത്തക്കേടുകള്‍ ഉള്ളില്‍ കുത്തിനിറച്ച് ബന്ധം വേര്‍പെടുത്തുന്ന സാഹചര്യത്തില്‍വരെ എത്തുന്ന പലരെയും അമ്മ ആശ്വസിപ്പിച്ച് പറഞ്ഞയക്കാറുണ്ട്. അന്യോന്യം തുറന്നുസംസാരിക്കാന്‍ കഴിഞ്ഞാല്‍ പകുതിപ്രശ്‌നങ്ങളും തീരും. സ്‌നേഹവും വിട്ടുവീഴ്ചാ മനോഭാവവും കുറയുമ്പോള്‍ അഭിപ്രായവ്യത്യാസം കൂടും. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളില്‍, പങ്കുവെച്ചും അന്യോന്യം കൈമാറിയുമാണ് ജീവിച്ചിരുന്നത്. ചെറിയ കുടുംബങ്ങളില്‍പ്പോലും ഇപ്പോള്‍ ഈ മനോഭാവം കാണുന്നില്ല. കൂടെപ്പിറന്ന സഹോദരനോടോ സഹോദരിയോടോ കാണിക്കാത്ത വിട്ടുവീഴ്ച എങ്ങനെയാണ് മറ്റു ഗൃഹങ്ങളില്‍ച്ചെന്ന് കാണിക്കുന്നത്? സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും പല പ്രശ്‌നങ്ങളും ആരംഭിക്കുന്നത് ഈ മനോഭാവത്തില്‍നിന്നാണ്. പണ്ടൊക്കെ ഭര്‍തൃഗൃഹത്തില്‍ അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കില്‍പ്പോലും മരുമക്കള്‍ അതെല്ലാം സഹിച്ച് കഴിയുമായിരുന്നു.

ഭാര്യയുടെ ചെറിയ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ച് കുടുംബജീവിതം നരകമാക്കുന്ന പലരും നമുക്കു ചുറ്റുമുണ്ട്. ഇതിനിടയ്‌ക്ക് കുട്ടികളും പ്രാരാബ്ധവുമായാല്‍ പ്രശ്‌നങ്ങള്‍ കൂടുതലാവുന്നു. ഇത്തരത്തിലൊരു മോളുടെ ജീവിതം എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. ഭര്‍ത്താവിന്റെ വീട്ടിലെ പല രീതികളോടും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ആ മോളുടെ സന്തോഷം മുഴുവന്‍ തീര്‍ന്നു. ഒരു കുട്ടിയെ നോക്കേണ്ട ചുമതലകൂടി വന്നതോടെ ആകെ വിഷമമായി. ഭര്‍ത്താവിന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ച ഇല്ലാതായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. അങ്ങനെ ഒരുദിവസം ഈ മോള്‍ മാതാപിതാക്കളുടെ അടുത്തെത്തി. അവരുടെ മുമ്പില്‍ പരാതിക്കെട്ട് നിരത്തി.

എല്ല!ാം ശ്രദ്ധിച്ചുകേട്ട ആ മാതാപിതാക്കള്‍ അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി. അതിനുശേഷം മൂന്നു അടുപ്പുകള്‍ കത്തിച്ച് അവയില്‍ മൂന്നുപാത്രം വെള്ളംവെച്ചു. പാത്രങ്ങളിലെ വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍ ആദ്യ പാത്രത്തില്‍ ഉരുളക്കിഴങ്ങും രണ്ടാമത്തെ പാത്രത്തില്‍ കോഴിമുട്ടയും മൂന്നാമത്തെ പാത്രത്തില്‍ കുറച്ച് കാപ്പിപ്പൊടിയും ഇട്ടു. ഇത് കണ്ടിട്ട് ആ മോള്‍ക്ക് ഒന്നും മനസ്സിലായില്ല. പത്തു പതിനഞ്ച് മിനിറ്റ് വെള്ളം തിളച്ച് കഴിഞ്ഞ് അടുപ്പുകളെല്ലാം കെടുത്തി. തിളച്ച വെള്ളത്തില്‍നിന്ന് ഉരുളക്കിഴങ്ങും കോഴിമുട്ടയും കാപ്പിയും മറ്റു പാത്രങ്ങളില്‍ പകര്‍ന്നുവെച്ചിട്ട് അവ പരിശോധിക്കുവാന്‍ പറഞ്ഞു.

തിളയ്‌ക്കുന്ന വെള്ളത്തില്‍ കിടന്ന ഉരുളക്കിഴങ്ങ്, വെന്ത് നല്ല മാര്‍ദവമായിരുന്നു. മുട്ടയുടെ തോടിനു മാറ്റം വന്നില്ലെങ്കിലും അകത്തെ ദ്രാവകം ഉറച്ച് കഠിനമായി. തിളച്ചവെള്ളം രണ്ട് വസ്തുക്കളെ മാറ്റിമാറിച്ചത് ആ മോള്‍ക്ക് മനസ്സിലായി. തുടര്‍ന്ന് കാപ്പിപ്പൊടി ഇട്ടവെള്ളം പരിശോധിക്കുവാന്‍ മാതാപിതാക്കള്‍ അവളോട് പറഞ്ഞു. തിളയ്‌ക്കുന്ന വെള്ളം കാപ്പിപ്പൊടിയോട് മത്സരിച്ചു. പക്ഷേ, കാപ്പിപ്പൊടി ജലത്തില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ അവിടം മുഴുവന്‍ കാപ്പിയുടെ വാസന പരന്നു. വെള്ളത്തിന്റെ മത്സരബുദ്ധിയെ തന്റെ കഴിവുകൊണ്ട് മാറ്റിമറിക്കാന്‍, വാസനയുള്ള കാപ്പിയാക്കിമാറ്റാന്‍ കാപ്പിപ്പൊടിക്ക് കഴിഞ്ഞു. ഈ ചെറിയ ഉദാഹരണംകൊണ്ട് ആ മോളുടെ കണ്ണ് തുറപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു.

ഓരോ തരത്തിലുള്ള എതിര്‍പ്പിനെ പലരും നേരിടുന്നത് പല രീതിയിലാണ്. ചിലര്‍ തനിക്ക് പരിചയമില്ലാത്ത സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ പരാതിയും പരിഭവവുമായി ജീവിതം തള്ളിനീക്കും. പ്രതികൂല സാഹചര്യങ്ങളെ സൗമ്യമായി നേരിട്ട് അനുകൂലമാക്കിത്തീര്‍ക്കാനുള്ള വിദ്യ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. എതിര്‍പ്പുള്ള സാഹചര്യത്തെ നമുക്ക് മാറ്റാന്‍ കഴിയണം. അതിന് വാശിയും ശാഠ്യവും ഒളിച്ചോട്ടവുമല്ല പ്രതിവിധി.

അമ്മയുടെ ആശ്രമത്തില്‍ ശാരീരികമായും ചെറിയ അസുഖങ്ങളുള്ള പല മക്കളുമുണ്ട്. പക്ഷേ, സേവനത്തിന്റെ പാതയിലെത്തുമ്പോള്‍ സ്വന്തം അസൗകര്യങ്ങളും പ്രശ്‌നങ്ങളും മറന്ന് അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കും. സുനാമി കാലത്തും വെള്ളപ്പൊക്കക്കാലത്തും അമ്മ ഇതിനൊക്കെ സാക്ഷിയാണ്.ഏറ്റവും കൂടുതല്‍ ആഹ്ലാദത്തോടെ നമ്മുടെ മുമ്പിലെത്തുന്ന പലര്‍ക്കും വേദനിക്കുന്ന കഥകള്‍ ഉണ്ടാവും. പക്ഷേ, സ്വന്തം കണ്ണുനീരിനെ അവര്‍ പുഞ്ചിരിയാക്കി മാറ്റും. ലോകത്തിനു മുമ്പില്‍ സന്തോഷം നല്കി അവരും സന്തുഷ്ടരാകും. ഈ മനോഭാവം ബാല്യത്തില്‍തന്നെ മക്കള്‍ വളര്‍ത്തിയെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.