കാസര്‍കോട്: വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത രീതിയിലായിരുന്ന കാസര് കോട് നഗരത്തിലെ എടി റോഡ് ബിഎംഎസിന്റെയും നാട്ടുകാരുടേയും നിരന്തരമായ പ്രതിഷേധത്തിന്റെ ഫലമായി കോണ്‍ക്രീറ്റ് ചെ യ്തെങ്കിലും റോഡ് പണി കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ അടര്‍ന്നു പോകുകയും, സഞ്ചാരയോഗ്യമല്ലാകുകയും ചെയ്തു. റോഡ് കോണ്‍ക്രീറ്റിന് ഉപയിച്ച സിമെന്റ് നിലവാരമില്ലാത്തതാണെന്ന് കണ്ടതിനെ തുടര്‍ന്ന് ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഇതിന്റെ ഫലമായി റോഡ് പണി നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് പല രാത്രികളിലായി നിലവാരം കുറഞ്ഞ സിമെന്റ് ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ അഴിമതി ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കാസര്‍കോട് മുനിസിപ്പല്‍ ബിഎംഎസ് കമ്മറ്റി അറിയിച്ചു.
കാസര്‍കോട് മസ്ദൂര്‍ ഭവനില്‍ നടന്ന യോഗത്തില്‍ ബി എംഎസ് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ദിനേശ്, ശിവപ്രസാദ്, ബിജു കടപ്പുറം, നവീന്‍.എസ്.മാന്യ എന്നിവര്‍ സംസാരിച്ചു. പി.ദിനേശ് സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: