കാസര്‍കോട്: ചന്ദ്രഗിരിപ്പാലം മുതല്‍ പുലിക്കുന്ന് ജംഗ്ഷന് വരെയുള്ള റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു. ചെമ്മനാട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള റോഡ് കിളച്ച് മണ്ണെടുത്ത് അഞ്ച് പാളികളായി ഉറപ്പിച്ചാണ് ടാര്‍ ചെയ്തത്. എന്നാല്‍ ചന്ദ്രഗിരിപ്പാലം മുതല്‍ പുലിക്കുന്ന് ജംഗ്ഷന് വരെ നിലവിലുള്ള ടാറിംഗ് നീക്കാതെ മിനുക്ക് പണി ചെയ്ത് വിടാനാണ് കെ.എസ്.ടി.പി അധികൃതര്‍ ശ്രമിച്ചത്. ഇത് പരിസരവാസികളായവര് ചോദ്യം ചെയ്തതോടെ അധികൃതരുമായി തര്‍ക്കമായി. വിവരമറിഞ്ഞ് എഞ്ചിനീയര്‍മാരും ജീവനക്കാരുമെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഉടമ്പടി പ്രകാരം തന്നെയാണ് ജോലികള്‍ നടക്കുന്നതെന്നും മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് എഞ്ചിനീയര്‍മാര്‍ നാട്ടുകാരെ അറിയിച്ചത്. എന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ കൃത്രിമം നടത്തിയ അതേ രീതിയിലാണ് ഇവിടെയും ഉണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാഞ്ഞങ്ങാട്ടെ നിലവിലുള്ള റോഡിന് മുകളില്‍ മിനുക്ക് പണി നടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഒടുവില്‍ സംഭവം വിവാദമായതോടെ കെ.എസ്.ടി.പി അധികൃതര്‍ പിന്‍വാങ്ങി. കോടികള്‍ ചെലവിട്ട് നടത്തുന്ന റോഡ് പണിയില്‍ പലയിടങ്ങളിലും കൃത്രിമം നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ മറ്റൊരാരോപണം. തുടക്കത്തില്‍ കാണിച്ച സൂക്ഷ്മത ഇപ്പോള്‍ പുലര്‍ത്തുന്നില്ല. തിരക്കിട്ട് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ്. ചന്ദ്രഗിരിപ്പാലം വഴിയുള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് നിരോധിച്ച ശേഷമായിരുന്നു റോഡ് പണി ആരംഭിച്ചത്. റോഡ് പണി നടക്കുന്നില്ലെങ്കില്‍ ഗതാഗതം പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ബസ് കാത്തിരിപ്പു കേന്ദ്രം സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി
ചിത്താരി: ചിത്താരി പൊയ്യക്കര അടിയാപ്പട്ടം ശ്രീ കരിംചാമുണ്ഡിക്കാവിന്റെ ബസ് കാത്തിരിപ്പു കേന്ദ്രം കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ സിപിഎം ക്രമിനലുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ കൊളവയലിലെ സിപിഎം ക്രിമിനല്‍ സംഘമാണെന്ന് ദേവസ്ഥാനം ഭാരവാഹികള്‍ ആരോപിച്ചു. ഇതിനു മുമ്പും രണ്ടു പ്രാവശ്യം ഇതേ സംഘം ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തിരുന്നു. അന്ന് കാവിന്റെ ഭണ്ഡാരവും തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന അക്രമം സമാധാനം നിലനില്‍ക്കുന്ന പൊയ്യക്കര-കല്ലിങ്കാല്‍ പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഇതിനു നുമ്പ് കരിംചാമുണ്ഡിക്കാവിലെ കളിയാട്ടത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിനിടെ അടുക്കള കൈയ്യേറുകയും അവിടെയുള്ള ഭക്തജനങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അന്ന് അന്വേഷണത്തിനു വന്ന പോലീസ് ബസിനു നേരെ കല്ലെറിയുകയും ചെയ്തു. ചിത്താരി ചാമുണ്ഡിക്കുന്ന് കളിയാട്ടത്തോടനുബന്ധിച്ചുള്ള കാഴ്ച വരവിനിടെ ചിത്താരി കടപ്പുറത്തെ ഒരു യുവാവിനെ മര്‍ദ്ദിച്ചവശനാക്കി മംഗലാപുരം ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്ത് സിപിഎം സംഘം നിരന്തരമായി അക്രമങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം ഇല്ലാതാക്കുകയായണെന്നും നാട്ടുകാര്‍ പറയുന്നു. പൊയ്യക്കര-കല്ലിങ്കാല്‍ വലിയവീട് തറവാട്ടില്‍ ഏപ്രില്‍ മാസത്തില്‍ വയനാട്ടുകുലവന്‍ ദൈവംകെട്ട് നടക്കാനിരിക്കെ നാട്ടില്‍ അശാന്തി പരത്തി ബോധപൂര്‍വ്വം സംഘര്‍ഷത്തിനു കോപ്പുകൂട്ടുകയാണെന്നും ആക്ഷേപമുണ്ട്. ഇത്തരം ഹീനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രിമിനല്‍ സംഘങ്ങളെ ബന്ധപ്പെട്ടവര്‍ നിലക്ക് നിര്‍ത്തേണ്ടതാണ്. സംഭവത്തിനെതിരെ അടിയാര്‍കാവ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: