കാസര്‍കോട്: ഭാഷാ ന്യൂനപക്ഷങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ധര്‍ണ്ണ നടത്തും. മലയാളം ഭരണ ഭാഷയാക്കി നിയമം പാസ്സാക്കിയതോടെ അതിന്റെ മറവില്‍ 1969 ല്‍ ഭാഷാന്യൂപക്ഷക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വകുപ്പുകള്‍ ഇല്ലാതായിരിക്കുകയാണ്. മലയാള ഭാഷാ നിയമം പാസ്സാക്കുന്നതില്‍ ബിജെപി എതിരല്ല. പക്ഷെ അതിന്റെ കൂടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം പുതിയ നിയമം പാസ്സാക്കേണ്ടത്. കന്നഡ ഭാഷക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലെ നിയമം പാസ്സാക്കാവൂയെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കുമെന്ന് പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പുതിയ നിയമം വഴി കന്നഡ ഭാഷക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി വരുത്തിയ ഭേദഗതികള്‍ക്ക് നിയമ പരിരക്ഷയില്ലാതെ പോകും, കന്നഡ സ്കൂളുകള്‍ പുട്ടി പോകാം, ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കന്നഡ അറിയുന്നവര്‍ ഇല്ലാതാകുന്നതോടെ കന്നഡ മാത്രം അറിയുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി സംവദിക്കാന്‍ പറ്റാതാകും. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി കളക്ടര്‍ ചെയര്‍മാനായി രുപീകരിക്കപ്പെട്ട സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്.
ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഭാഷാ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. കന്നഡ വിഭാഗക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കി പുതിയ നിയമം നിയമസഭയില്‍ പാസ്സാക്കിയപ്പോഴും അവര്‍ മൗനം പാലിക്കുകയായിരുന്നു. ഈ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. വികസന കാര്യത്തില്‍ ജില്ലയിലെ പഞ്ചായത്തുകള്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളിലും അവശ്യത്തിന് എഞ്ചിനീയര്‍മാരും, വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍മാരും ഇല്ലാത്തതിനാല്‍ പദ്ധതികള്‍ പലതും നടപ്പാക്കാനാകാതെ മുടങ്ങി കിടക്കുകയാണ്. ഭാഷാ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി ആരംഭിക്കുന്ന പ്രക്ഷോപങ്ങളുടെ തുടക്കമാണിതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: