ഉദുമ: ദേശസാല്‍കൃത റുട്ടായ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ കെഎസ്ടിപി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്ന റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കളനാട് മുതല്‍ പാലക്കുന്ന് വരെ റോഡില്‍ അനുദിനം അപകടങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അതിനാല്‍ നിര്‍ബന്ധമായും ഈ പ്രദേശങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ദിനേശന് ഞെക്ലി, അമ്പാടി വിശാലാക്ഷന്, ശിവരാമന് എരോല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വിവേക് പരിയാരം സ്വാഗതവും, വൈസ് പ്രസിഡണ്ട് സുരേഷ് എരോല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: