കോട്ടപ്പാറ: വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം ഫെബ്രുവരി 3 മുതല്‍ 6 വരെ നടക്കും. 3 ന് രാത്രി 9 ന് വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്തോടു കൂടി കളിയാട്ടത്തിന് തുടക്കം.തുടര്‍ന്ന് ചാമുണ്ഡി, വിഷ്ണു മൂര്‍ത്തി തെയ്യങ്ങളുടെ കുളിച്ചു തോറ്റം. 4 ന് രാത്രി 8.30 ന് നൃത്തനൃത്യങ്ങള്‍.5 ന് രാത്രി 8 ന് പന്തം വീശല്‍, 8.30 ന് മാതൃസമിതിയുടെ തിരുവാതിര ,9 ന് യുവ മാ ന്ത്രികന് നാരായണന് വെള്ളു ടയുടെ മാജിക് ഷോ. 6 ന് പുലര്‍ച്ചെ 4 മണിക്ക് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, 3 ന് ചാമുണ്ഡേശ്വരിയുടെ പുറപ്പാട്, തുടര്‍ന്ന് ഗുളികന് തെയ്യം. 8 ന് ദീപവും തിരിയോടും കൂടി കളിയാട്ടത്തിന് സമാപാനം .ഉത്സവ ദിവസങ്ങളില്‍ പകല്‍ വിഷ്ണുമൂര്‍ത്തി ,ചാമുണ്ഡേശ്വരി, ഗുളികന് എന്നി തെയ്യക്കോലങ്ങളും, രാത്രി ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ കുളിച്ചു തോറ്റവും ,ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: