കാസര്‍കോട്: കന്നഡ ഭാ ഷാ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാതെ മലയാള ഭാഷാ പരിപോഷണ നിയമം നടപ്പിലാക്കരുതെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗവും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്താണ് പ്രമേയം അവതരിപ്പിച്ചത്. 1969 ല്‍ നടപ്പിലാക്കിയ ഔദ്യോഗിക ഭാഷാ നിയമം അല്പമെങ്കിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതായിരുന്നു. 2015 ല്‍ കൊണ്ടുവന്ന പുതിയ നിയമം ഈ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണ്. അതു കൊണ്ട് ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിയമം പാസ്സാക്കിയതിന് ശേഷം മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളുവെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയാളം ഭരണഭാഷയാക്കി പരിപോഷിപ്പിക്കുന്നതിന് എതിരല്ല. അതുപോലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: