പേരമകനും സുഹൃത്തുക്കളും ചേര്‍ന്ന് മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി മകനെയും കുടുംബത്തേയും ആക്രമിച്ചതായി വയോധികയുടെ പരാതി. സംഭവത്തില്‍ മൂന്ന് പേര് റിമാന്‍ഡില്‍. ബുധനാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം
അമ്പലവയല്‍ മാങ്കൊമ്പ് ചാത്തനാട്ട് എല്‍ദോ, സുഹൃത്തുക്കളായ നിഖില്‍, കൊളക്കാട്ടില് സോബിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. എല്‍ദോയുടെ അമ്മയുടെ അമ്മയായ കുന്തളായില് മേരിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. എല്‍ദോയും സുഹൃത്തുക്കളും ചേര്‍ന്ന് തന്റെ മകന് സണ്ണി, ഭാര്യ ഗ്രേസി, മക്കളായ ജുഗിന്, അലന് എന്നിവരെ കമ്പി കട്ടപ്പാര കത്തി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് മേരി അമ്പലവയല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. എല്‍ദോ മദ്യലഹരിയിലായിരുന്നുവെന്നും മേരി പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇരുവിഭാഗങ്ങളും തമ്മില്‍ കുറേക്കാലമായി സ്വരചേര്‍ച്ചയിലല്ല കഴിയുന്നത്. സ്വത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതോ ചൊല്ലി പലപ്പോഴും വഴക്കും പതിവാണ്. കഴിഞ്ഞ രാത്രിയിലും വഴക്കുണ്ടാവുകയും ഇത് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പലവയല്‍ അഡീഷണല്‍ എസ്ഐ രാധാകൃഷ്ണനും സംഘവും സ്ഥലത്തെത്തി എല്‍ദോയേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കഴിഞ്ഞ ദിവസമാണ് മൂവരേയും ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: